23 Oct 2023 5:04 AM GMT
Summary
- ഐടി, മെറ്റല്‍, പിഎസ് യു ബാങ്ക്, എണ്ണ തുടങ്ങിയ മേഖലകളെല്ലാം നെഗറ്റീവാണ് നീങ്ങുന്നത്.
- ഒക്ടോബര്‍ 24ലെ അവധിയുടേയും ഡെറിവേറ്റീവ് ക്ലോസിംഗിന്റേയും പശ്ചാത്തലത്തില്‍ സൈഡ് വേസ് ആയാണ് വിപണിയുടെ നീക്കം.
ഇന്ത്യന്‍ ബഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ഫ്ളാറ്റായാണ് ഓപ്പണ്‍ ചെയ്തത്. നിഫ്റ്റി വെള്ളിയാഴ്ചത്തെ ക്ലോസിംഗായ 19542.65 പോയിന്റിനേക്കാള്‍ 21 പോയിന്റോളം താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്. 19556.85 പോയിന്റ് വരെയെത്തിയ നിഫ്റ്റി രാവിലെ 10 മണിക്ക് 19530 പോയിന്റിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 34 പോയിന്റോളം താഴ്ന്ന് 65363 പോയിന്റിലാണ് കൈമാറ്റം നടക്കുന്നത്.
ഐടി, മെറ്റല്‍, പിഎസ് യു ബാങ്ക്, എണ്ണ തുടങ്ങിയ മേഖലകളെല്ലാം നെഗറ്റീവാണ് നീങ്ങുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബന്ധന്‍ ബാങ്ക് തുടങ്ങിയവയുടെ പിന്‍ബലത്തില്‍ ബാങ്ക് നിഫ്റ്റി 55 പോയിന്റോളം മെച്ചപ്പെട്ടാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഐസിഐസിഐ ബാങ്ക് 7.45 രൂപയും എച്ച്ഡിഎഫ്സി ബാങ്ക് 1.85 രൂപയും ബജാജ് ഫിനാന്‍സ് 100.65 രൂപയും മെച്ചപ്പെട്ടാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
ഒക്ടോബര്‍ 24ലെ അവധിയുടേയും ഡെറിവേറ്റീവ് ക്ലോസിംഗിന്റേയും പശ്ചാത്തലത്തില്‍ സൈഡ് വേസ് ആയാണ് വിപണിയുടെ നീക്കം.ആഗോളതലത്തിലെ പ്രശ്നങ്ങളും വിപണിയെ കാര്യമായി സ്വാധീനിച്ചിട്ടില്ല.
ഇന്‍ഫോസിസ് ഒഴികെ മിക്ക ഐടി-ടെക് ഓഹരികളും താഴ്ന്നാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇന്‍ഫി 0.2 ശതമാനം മെച്ചപ്പെട്ട് 1430 രൂപയില്‍ വ്യാപാരം നടക്കുന്നു. ടിസിഎസ് 32.35 രൂപയും നസാറ 15 രൂപയും ബിര്‍ള സോഫ്റ്റ് 7.25 രൂപയും സെന്‍സാര്‍ ടെക് 17 രൂപയും കുറഞ്ഞാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. വിപ്രോ കാര്യമായ മാറ്റമില്ലാതെ 391 രൂപയില്‍ നീങ്ങുകയാണ്.
കഴിഞ്ഞയാഴ്ച രണ്ടാം ക്വാര്‍ട്ടര്‍ ഫലം പുറത്തുവിട്ട ഹിന്ദുസ്ഥാന്‍ ലീവര്‍ 7 രൂപ മെച്ചത്തോടെ 2502 രൂപയിലെത്തിയിട്ടുണ്ട്. ഐടിസിയില്‍ നാലു രൂപ കുറഞ്ഞു. ടാറ്റ കണ്‍സ്യൂമര്‍ രണ്ടു രൂപയും വരുണ്‍ ബിവറേജ്സ് 1.2 രൂപയും കുറഞ്ഞു.
ഡോ. റെഡ്ഡീസ് ( 1.45 ശതമാനം), ബജാജ് ഫിനാന്‍സ് (1.16 ശതമാനം), ഡിവീസ് ലാബ് ( 0.83 ശതമാനം) ഐസിഐസിഐ ബാങ്ക് ( 0.83 ശതമാനം) മഹീന്ദ്ര (0.67 ശതമാനം) തുടങ്ങിയവയാണ് രാവിലത്തെ വ്യാപാരത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയവ.
ഗ്രാസീം (1.69 ശതമാനം), അദാനി എന്റര്‍പ്രൈസസ് ( 1.62 ശതമാനം), എല്‍ടി മൈന്‍ഡ് ട്രീ (1.31 ശതമാനം), ടാറ്റ സ്റ്റീല്‍ ( 1.38 ശതമാനം), ബജാജ് ഓട്ടോ( 1.22 ശതമാനം) തുടങ്ങിയവയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ഇടിവു രേഖപ്പെടുത്തിയ ഓഹരികള്‍.
ആഗോള വിപണികളില്‍ ജാപ്പനീസ് നിക്കി 225 പോയിന്റ് ഇടിഞ്ഞാണ് നീങ്ങുന്നത്. ഹാംഗ്സാംങ്, തായ്‌വാന്‍ വെയ്റ്റഡ്, കോസ്പി, ജാക്കര്‍ത്ത കോംപോസിറ്റ് തുടങ്ങിയവയെല്ലാം വെള്ളിയാഴ്ച്ചത്തേക്കാള്‍ താഴ്ന്നാണ് നീങ്ങുന്നത്. ഇപ്പോഴത്ത സാഹചര്യത്തില്‍ റേഞ്ച് ബൗണ്ടായി ഇന്ത്യന്‍ ഓഹരികള്‍ നീങ്ങാനാണ് സാധ്യത.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.