image

2 March 2024 11:35 AM GMT

Stock Market Updates

പ്രതാപകാലത്തേക്ക് ഫാർമാ ഓഹരികൾ മടങ്ങിയെത്തുമോ ?

Ahammed Rameez Y

Three pharma stocks that caught the attention of analysts
X

Summary

  • ഇന്ത്യയിലെയും യുഎസിലെയും ഡിമാൻഡ് വളർച്ച ഉയർന്ന വരുമാനത്തിന് ആക്കം കൂടി
  • കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാളും ഫാർമാ മേഖലയുടെ വരുമാനം 12.7% ഉയർന്നു
  • വിവിധ മരുന്നുകളുടെ ഉയർന്ന വില്പന ഈ മേഖലയുടെ വളർച്ചയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്


ഫാർമാ മേഖലയിൽ നിന്നും മികച്ച മൂന്നാം പാദ ഫലങ്ങളാണ് പുറത്തുവന്നത്. ശക്തമായ ഡിമാൻഡിനെ തുടർന്നുണ്ടായ വളർച്ചയും, ഉയർന്ന വില്പനയും, മേഖലയിലെ നൂതന സംവിധാനങ്ങളും പാദ ഫലങ്ങൾ ഉയരാൻ സഹായിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാളും ഫാർമാ മേഖലയുടെ വരുമാനം 12.7 ശതമാനവും മുൻ പാദത്തെക്കാളും 2.8 ശതമാനം വളർച്ചയും കൈവരിച്ചു. വരും കാലയളവിൽ അസംസ്‌കൃത വസ്തുക്കളുടെ വില കുറയാനും ഇതിനെ തുടർന്ന് ലാഭ അനുപാതങ്ങൾ ഉയരാനുള്ള സാദ്ധ്യതകൾ ഏറെയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയിലെയും യുഎസിലെയും ഡിമാൻഡ് വളർച്ച ഉയർന്ന വരുമാനത്തിന് ആക്കം കൂടി. മിക്ക പ്രമുഖ ഫാർമ കമ്പനികളുടെ വിൽപ്പനയുടെ 33 ശതമാനത്തിലധികം നൽകുന്നത് യുഎസാണ്. ഫാർമ കമ്പനികൾക്ക് യുഎസ്സിൽ നിന്നുള്ള നേട്ടങ്ങൾ അധികമാകാനുള്ള ഒരു കാര ണം ഉത്പന്നങ്ങളുടെ വില കുറയ്ക്കാനുള്ള നിർബന്ധിത സാഹചര്യം വരുന്നില്ല. അതേ സമയം, വിലക്കയറ്റവും മാറാരോഗങ്ങളുടെ ചികിത്സയും ഇന്ത്യയിലെ ഫാർമാ കമ്പനികളുടെ വളർച്ചയ്ക്ക് പിന്തുണ നല്‍കി.

വിവിധ മരുന്നുകളുടെ ഉയർന്ന വില്പന ഈ മേഖലയുടെ വളർച്ചയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ബ്ലഡ് ക്യാൻസർ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്, എച്ച്ഐവി തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന റെവ്‌ലിമിഡ്, സ്പിരിവ, പ്രെസിസ്റ്റ തുടങ്ങിയ സ്പെഷ്യാലിറ്റി മരുന്നുകളുടെ വിപണിയിലേക്കുള്ള വരവ് മേഖലയുടെ വളർച്ചയ്ക്ക് കാരണമായി. ഈ പ്രകടനം തുടരുന്നതിനായി പ്രധാന ഫാര്‍മ സ്ഥാപനങ്ങള്ർ അവരുടെ വിൽപ്പനയുടെ 7.5 ശതമാനം ഗവേഷണത്തിനും വികസനത്തിനും വേണ്ടി നിക്ഷേപിച്ചിട്ടുണ്ട്.

യുഎസ് എഫ്ഡിഎയ്ക്ക് അനുസൃതമായി കമ്പനികൾ മരുന്നുകൾ ഉല്പാദിപ്പിക്കുന്നു. ഇത് ലോകത്തിൻ്റെ മറ്റ് വിപണികളിൽ അവരുടെ വ്യാപനം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഫാർമസ്യൂട്ടിക്കൽ മേഖലയിലെ നിരവധി കമ്പനികളിൽ, ആക്സിസ് സെക്യൂരിറ്റീസ് റെക്കമന്‍ഡ് ചെയ്യുന്ന മൂന്നു ഓഹരികൾ നോക്കാം;

സിപ്ല

നിലവിലെ വില: 1482.3

ലക്ഷ്യ വില: 1,515

മാറ്റം: 2.2 ശതമാനം

നടപ്പ് വർഷത്തെ മൂന്നാം പാദത്തിൽ സിപ്ല 6,604 കോടി രൂപയുടെ വില്‍പ്പനയാണ് റിപ്പോർട്ട് ചെയ്തത്. ഇത് മുൻ പാദത്തേക്കാളും ഒരു ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഈ കാലയളവിലെ കമ്പനിയുടെ പ്രവർത്തന ലാഭം 1748 കോടി രൂപയാണ്, ഇത് മുൻ പാദത്തിൽ നിന്നും ഒരു ശതമാനം താഴ്ന്നതാണ്. ഡിസംബർ പാദത്തിൽ 1068 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തിൽ നിന്നും 7.5 ശതമാനം കുറവാണിത്. മുൻ സാമ്പത്തിക വർഷത്തെക്കാളും വില്പനയിൽ 14 ശതമാനവും പ്രവർത്തന ലാഭത്തിൽ 24 ശതമാനവും അറ്റാദായത്തിൽ 32 ശതമാനവും വർധന രേഖപ്പെടുത്തി. മൂന്നാം പാദത്തിലെ യുഎസിൽ നിന്നുള്ള വരുമാനം 2.3 കോടി രൂപയാണ്.

ലുപിൻ

നിലവിലെ വില: 1634.4

ലക്ഷ്യ വില: 1,770

മാറ്റം: 8.6 ശതമാനം

നടപ്പ് വർഷത്തെ മൂന്നാം പാദത്തിൽ 5197 കോടി രൂപയുടെ വരുമാനമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ഇത് മുൻ സാമ്പത്തിക വർഷത്തേക്കാളും 20 ശതമാനവും കഴിഞ്ഞ പാദത്തിൽ നിന്ന് 3.2 ശതമാനവും ഉയർന്നതാണ്. ഈ കാലയളവിലെ പ്രവർത്തന ലാഭം 1,038 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ നിന്നും 95 ശതമാനം ഉയർന്നതാണ്. കഴിഞ്ഞ പാദത്തെക്കാളും 13 ശതമാനവും. ഡിസംബർ പാദത്തിൽ 619 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇത് മുൻ വർഷത്തേക്കാളും 293 ശതമാനം ഉയർന്നതും പാദത്തിൽ നിന്ന് 25 ശതമാനം ഉയർന്നതുമാണ്.

പുതുതായി വിപണിയിലെത്തിയ ദാരുണാവീറിൻ്റെയും സ്പിരിവയുടെയും വില്പന യഥാക്രമം 30 ശതമാനവും 25 ശതമാനവും ഉയർന്നു. യുഎസിലെ വിൽപ്പന 2.12 കോടി രൂപയിലുമെത്തി.

അരബിന്ദോ ഫാർമ ലിമിറ്റഡ്

നിലവിലെ വില: 1076.95

ലക്ഷ്യ വില: 1,160

മാറ്റം: 7.7 ശതമാനം

നടപ്പ് വർഷത്തെ മൂന്നാം പാദത്തിൽ അരബിന്ദോ ഫാർമ 7352 കോടി രൂപയുടെ വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്. ഇത് മുൻ സാമ്പത്തിക വർഷത്തേക്കാളും 14.7 ശതമാനവും കഴിഞ്ഞ പാദത്തിൽ നിന്ന് രണ്ടു ശതമാനവും ഉയർന്നു. ഈ കാലയളവിലെ പ്രവർത്തന ലാഭം 1601 കോടി രൂപയിലെത്തി. ഡിസംബർ പാദത്തിലെ അറ്റാദായം 940 കോടി രൂപയാണ്. ഇത് മുൻ സാമ്പത്തിക വർഷത്തിൽ നിന്നും 92 ശതമാനം വർധിച്ചതാണ്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല