1 Sep 2024 6:34 AM GMT
Summary
- ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലനിര്‍ത്തി
- ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 47,194.86 കോടി രൂപ ഉയര്‍ന്ന് 9,04,587.12 കോടിയായി
- ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ എംക്യാപ് 8,411.54 കോടി രൂപ ഇടിഞ്ഞ് 6,52,739.95 കോടിയായി
ഇക്വിറ്റികളിലെ റെക്കോര്‍ഡ് റാലിക്ക് അനുസൃതമായി ഏറ്റവും കൂടുതല്‍ മൂല്യമുള്ള 10 സ്ഥാപനങ്ങളില്‍ എട്ട് കമ്പനികളുടെ സംയുക്ത വിപണി മൂല്യം കഴിഞ്ഞ ആഴ്ച 1,53,019.32 കോടി രൂപ ഉയര്‍ന്നു.
കഴിഞ്ഞയാഴ്ച ബിഎസ്ഇ ഉയര്‍ന്നത് 1,279.56 പോയിന്റ് അഥവാ 1.57 ശതമാനമാണ്.
വെള്ളിയാഴ്ച തുടര്‍ച്ചയായ ഒമ്പതാം സെഷനിലേക്ക് റാലി നടത്തി, സെന്‍സെക്സ് 231.16 പോയിന്റ് അല്ലെങ്കില്‍ 0.28 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന 82,365.77 പോയിന്റില്‍ എത്തി ക്ലോസ് ചെയ്തു. പകല്‍ സമയത്ത്, ഇത് 502.42 പോയിന്റ് അല്ലെങ്കില്‍ 0.61 ശതമാനം ഉയര്‍ന്ന് 82,637.03 എന്ന റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു.
ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 47,194.86 കോടി രൂപ ഉയര്‍ന്ന് 9,04,587.12 കോടി രൂപയായി. ഇന്‍ഫോസിസ് 33,611.37 കോടി രൂപ വര്‍ധിച്ച് അതിന്റെ മൂല്യം 8,06,880.50 കോടി രൂപയായി.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മൂല്യം 31,784.9 കോടി രൂപ ഉയര്‍ന്ന് 16,46,899.17 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 18,734.3 കോടി രൂപ ഉയര്‍ന്ന് 8,66,374.41 കോടി രൂപയായും ഉയര്‍ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ (എംക്യാപ്) 13,396.42 കോടി രൂപ ഉയര്‍ന്ന് 20,43,107.10 കോടി രൂപയായും എച്ച്ഡിഎഫ്‌സി ബാങ്കിന്റേത് 5,600.24 കോടി രൂപ സമാഹരിച്ച് 12,44,206.43 കോടി രൂപയായും ഉയര്‍ന്നു.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസിഐ) മൂല്യം 2,340.25 കോടി രൂപ ഉയര്‍ന്ന് 6,73,390.88 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 356.98 കോടി രൂപ ഉയര്‍ന്ന് 7,27,935.97 കോടി രൂപയിലുമെത്തി.
എന്നിരുന്നാലും, ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ എംക്യാപ് 8,411.54 കോടി രൂപ ഇടിഞ്ഞ് 6,52,739.95 കോടി രൂപയായും ഐടിസിയുടെ മൂല്യം 4,776.48 കോടി രൂപ കുറഞ്ഞ് 6,27,587.76 കോടി രൂപയിലുമെത്തി.
ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലനിര്‍ത്തി. തൊട്ടുപിന്നിലായി ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക്, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി എന്നീകമ്പനികള്‍ സ്ഥാനം പിടിച്ചു.