15 Dec 2024 5:05 AM GMT
Summary
- ഏറ്റവും തിളക്കം എയര്‍ടെല്ലിന്
- റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം ഇടിഞ്ഞു
- എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 11,887.78 കോടി രൂപ വര്‍ധിച്ചു
രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ കഴിഞ്ഞയാഴ്ച തിളങ്ങിയത് എയര്‍ടെല്‍. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 47,836.6 കോടി രൂപ ഉയര്‍ന്ന് 9,57,842.40 കോടി രൂപയായി.
ഏറ്റവും മൂല്യമുള്ള അഞ്ച് കമ്പനികളുടെ വിപണിമൂല്യത്തില്‍ 1,13,117.17 കോടി രൂപ.ുടെ നേട്ടവുണ്ടായി.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടമുണ്ടാക്കി അഞ്ച് കമ്പനികള്‍.
എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയുടെ മൂല്യനിര്‍ണയത്തില്‍ തിരിച്ചടി നേരിട്ടു.
കഴിഞ്ഞ ആഴ്ച, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 623.07 പോയിന്റ് അഥവാ 0.76 ശതമാനമാണ് ഉയര്‍ന്നത്. നിഫ്റ്റി 90.5 പോയിന്റ് അല്ലെങ്കില്‍ 0.36 ശതമാനം ഉയരുകയും ചെയ്തു.
ഇന്‍ഫോസിസ് അതിന്റെ മൂല്യത്തില്‍ 31,826.97 കോടി രൂപ കൂട്ടി 8,30,387.10 കോടി രൂപയായി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 11,887.78 കോടി രൂപ ഉയര്‍ന്ന് 14,31,158.06 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 11,760.8 കോടി രൂപ ഉയര്‍ന്ന് 9,49,306.37 കോടി രൂപയായും ഉയര്‍ന്നു.
ടിസിഎസിന്റെ വിപണി മൂലധനം (എംക്യാപ്) 9,805.02 കോടി രൂപ ഉയര്‍ന്ന് 16,18,587.63 കോടി രൂപയായി.
എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 52,031.98 കോടി രൂപ കുറഞ്ഞ് 17,23,144.70 കോടി രൂപയായി. എല്‍ഐസിയുടെ മൂല്യം 32,067.73 കോടി രൂപ ഇടിഞ്ഞ് 5,89,869.29 കോടി രൂപയായും ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 22,250.63 കോടി രൂപ ഇടിഞ്ഞ് 5,61,423.08 കോടി രൂപയിലുമെത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 2,052.66 കോടി രൂപ കുറഞ്ഞ് 7,69,034.51 കോടി രൂപയായും ഐടിസിയുടെ മൂല്യം 1,376.19 കോടി രൂപ കുറഞ്ഞ് 5,88,195.82 കോടി രൂപയായും ഉയര്‍ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടരുന്നു.