image

12 Jan 2025 5:44 AM GMT

Stock Market Updates

അഞ്ച് മുന്‍നിര സ്ഥാപനങ്ങള്‍ക്ക് 1.85 ട്രില്യണ്‍ നഷ്ടം

MyFin Desk

mcap of five companies worth rs 1.85 trillion fell
X

Summary

  • ഏറ്റവും വലിയ കനത്ത തിരിച്ചടി എച്ച്ഡിഎഫ്‌സി ബാങ്കിന്
  • എച്ച്ഡിഎഫ്സി ബാങ്കിന്റെ എംക്യാപ് 70,479 കോടി രൂപ കുറഞ്ഞ് 12,67,440 കോടിയായി
  • ടിസിഎസിന്റെ മൂല്യം 60,168 കോടി വര്‍ധിച്ചു


രാജ്യത്ത് ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ അഞ്ചിന്റെ എംക്യാപ് കഴിഞ്ഞ ആഴ്ച 1,85,952.31 കോടി രൂപ ഇടിഞ്ഞു. എച്ച്ഡിഎഫ്‌സി ബാങ്കിനാണ് ഏറ്റവും വലിയ കനത്ത തിരിച്ചടി ലഭിച്ചത്.

കഴിഞ്ഞ ആഴ്ച, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 1,844.2 പോയിന്റ് അല്ലെങ്കില്‍ 2.32 ശതമാനവും നിഫ്റ്റി 573.25 പോയിന്റ് അല്ലെങ്കില്‍ 2.38 ശതമാനവും ഇടിഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി എന്നിവ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടപ്പോള്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്‌നോളജീസ് എന്നിവര്‍ നേട്ടമുണ്ടാക്കി. ടോപ്പ് 10 കമ്പനികളിലെ പുതിയ എന്‍ട്രിയാണ് എച്ച്സിഎല്‍ ടെക്‌നോളജീസ്.

ഏറ്റവും വലിയ തിരിച്ചടി നേരിട്ട് എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം (എംക്യാപ്) 70,479.23 കോടി രൂപ കുറഞ്ഞ് 12,67,440.61 കോടി രൂപയായി. ഐടിസിയുടെ മൂല്യം 46,481 കോടി രൂപ ഇടിഞ്ഞ് 5,56,583.44 കോടി രൂപയായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംക്യാപ് 44,935.46 കോടി രൂപ ഇടിഞ്ഞ് 6,63,233.14 കോടി രൂപയിലും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേത് 12,179.13 കോടി രൂപ ഇടിഞ്ഞ് 16,81,194.35 കോടി രൂപയിലും എത്തി.

ഐസിഐസിഐ ബാങ്കിന്റെ മൂല്യം 11,877.49 കോടി രൂപ കുറഞ്ഞ് 8,81,501.01 കോടി രൂപയായി.

എന്നിരുന്നാലും, ടിസിഎസ് 60,168.79 കോടി രൂപ കൂട്ടി, അതിന്റെ എംകാപ് 15,43,313.32 കോടി രൂപയായി.

ഐടി സേവന സ്ഥാപനം ഡിസംബര്‍ പാദത്തില്‍ അറ്റാദായം 11.95 ശതമാനം വര്‍ധിച്ച് 12,380 കോടി രൂപയായിരുന്നു. ഇതോടെ വെള്ളിയാഴ്ച ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഓഹരികള്‍ ഏകദേശം 6 ശതമാനം ഉയര്‍ന്നു.

എച്ച്സിഎല്‍ ടെക്കിന്റെ വിപണി മൂല്യം 13,120.58 കോടി രൂപ ഉയര്‍ന്ന് 5,41,539.01 കോടി രൂപയായി.

ഇന്‍ഫോസിസിന്റെ മൂല്യം 11,792.44 കോടി രൂപ ഉയര്‍ന്ന് 8,16,626.78 കോടി രൂപയായും ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 8,999.41 കോടി രൂപ ഉയര്‍ന്ന് 9,19,933.99 കോടി രൂപയിലും എത്തി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 8,564.26 കോടി രൂപ ഉയര്‍ന്ന് 5,73,758.44 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര സ്ഥാപനമായി തുടരുന്നു. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എച്ച്‌സിഎല്‍ ടെക് എന്നിവ തൊട്ടു പിന്നിലാണ്.