30 Jan 2024 1:26 PM IST
Summary
- കോൺസ്റ്റലെക് എഞ്ചിനീയേഴ്‌സ് ഓഹരികൾ 200% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു
- യൂഫോറിയ ഇൻഫോടെക് ഇന്ത്യയുടെ അരങ്ങേറ്റം 90% പ്രീമിയത്തിൽ
- 121.43% പ്രീമിയത്തിൽ അഡിക്റ്റീവ് ലേണിംഗ് ഓഹരികൾ ലിസ്റ്റ് ചെയ്തു
മൂന്ന് ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ ഓഹരികളാണ് ഇന്ന് വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രീമിയതോടെയാണ് ഓഹരികളുടെ ലിസ്റ്റിംഗ്.
കോൺസ്റ്റലെക് എഞ്ചിനീയേഴ്‌സ്
കോൺസ്റ്റലെക് എഞ്ചിനീയേഴ്‌സ് ഓഹരികൾ 200 ശതമാനം പ്രീമിയത്തിൽ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്നു 70 രൂപയിൽ നിന്നും 140 രൂപ ഉയർന്ന് 210 രൂപയിലാണ് ഓഹരികൾ അരങ്ങേറ്റം കുറിച്ചത്. ഇഷ്യൂ വഴി കമ്പനി 28.70 കോടി രൂപ സമാഹരിച്ചു.
1995 ഡിസംബറിൽ സ്ഥാപിതമായ കോൺസ്റ്റലെക് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ/കമ്മീഷനിംഗ് (ഇപിസി) എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്.
എഞ്ചിനീയറിംഗ്, ഡ്രോയിംഗുകൾ, സംഭരണം, ഓപ്പറേഷൻസ്, മെയിന്റനൻസ്, പ്രോജക്ട് മാനേജ്‌മെന്റ്, കൺസ്ട്രക്ഷൻ, കമ്മീഷൻ ചെയ്യൽ തുടങ്ങി നിരവധി സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ വൈദഗ്ധ്യമുള്ള മേഖലകളിൽ ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷൻ, സോളാർ പവർ പ്ലാന്റ് ഇൻസ്റ്റാളേഷൻ, ഇൻസ്ട്രുമെന്റേഷൻ, ഓട്ടോമേഷൻ എന്നിവ ഉൾപ്പെടുന്നു. 400 കോടിയിലധികം വിലമതിക്കുന്ന 45 പ്രധാന പ്രോജക്ടുകൾ ഉൾപ്പെടെ വ്യത്യസ്ത വലുപ്പത്തിലും സങ്കീർണ്ണതയിലുമായി 200-ലധികം പ്രോജക്ടുകൾ കമ്പനി ഇതുവരെ പൂർത്തിയാക്കിയിട്ടുണ്ട്.
യൂഫോറിയ ഇൻഫോടെക് ഇന്ത്യ
ഐടി, ഐടിഇഎസ് സേവനങ്ങൾ നൽകുന്ന യൂഫോറിയ ഇൻഫോടെക് ഇന്ത്യയുടെ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഐസുർ വിലയിൽ നിന്നും 90 ശതമാനം പ്രീമിയത്തിലാണ് ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വില 100 രൂപ. ലിസ്റ്റിംഗ് വില 190 രൂപ. ഇഷ്യൂവിലൂടെ കമ്പനി 9.60 കോടി രൂപ സമാഹരിച്ചു.
2001ൽ സ്ഥാപിതമായ യൂഫോറിയ ഇൻഫോടെക് ഇന്ത്യ ലിമിറ്റഡ് പശ്ചിമ ബംഗാളിലെ കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുൾ-സ്റ്റാക്ക് ഐടി, ഐടിഇഎസ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. ഇആർപി, ഇ-കൊമേഴ്‌സ്, ഐഒടി, ക്ലൗഡ് അധിഷ്‌ഠിത ഉപകരണങ്ങൾ, ഡാറ്റ മാനേജ്‌മെന്റ് സേവനങ്ങളും കമ്പനി നൽകുന്നു.
കസ്റ്റമൈസ്ഡ് സോഫ്റ്റ്‌വെയർ, ഇ-കൊമേഴ്‌സ്, ഐഒടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിങ്ങനെയുള്ള അഞ്ചു തരം പരിഹാരങ്ങളാണ് കമ്പനി നിലവിൽ നൽകുന്നത്.
അഡിക്റ്റീവ് ലേണിംഗ് ടെക്നോളജി (ALT)
വിദ്യാഭ്യാസ സാങ്കേതിക പ്ലാറ്റ്ഫോമായ അഡിക്റ്റീവ് ലേണിംഗ് ടെക്നോളജി (ALT) ഓഹരികൾ വിപണിയിൽ അരങ്ങേറ്റം കുറിച്ചു. ഇഷ്യൂ വിലയായ 140 രൂപയിൽ നിന്നും 121.43 ശതമാനം പ്രീമിയതോടെ 310 രൂപയിലായാണ് ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വഴി കമ്പനി 60.16 കോടി രൂപ സ്വരൂപിച്ച. ഇതിൽ 57.92 കോടി രൂപയുടെ പുതിയ ഇഷ്യൂവും 2.24 കോടി രൂപയുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു.
ഇഷ്യൂ തുക ഐഡന്റിഫൈഡ് അക്വിസിഷന്റെ ചെലവുകൾ, സാങ്കേതികവിദ്യയിൽ നിക്ഷേപം, പുതിയ കോഴ്‌സുകളുടെ വികസനം, കമ്പനിയുടെ ബ്രാൻഡിംഗ് ആൻഡ് മാർക്കറ്റിംഗ്, പ്രവർത്തന മൂലധന ആവശ്യകതകൾ, പൊതു കോർപ്പറേറ്റ് ആവശ്യകതകൾ, ഇഷ്യൂ ചെലവുകൾ എനിക്കിവയ്ക്കായി ഉപയോഗിക്കും.
2017 സെപ്റ്റംബറിൽ സ്ഥാപിതമായ അഡിക്റ്റീവ് ലേണിംഗ് ടെക്‌നോളജി ലിമിറ്റഡ് പ്രധാനമായും സീനിയർ, മിഡ്-കരിയർ പ്രൊഫഷണലുകൾ, യുവ പ്രൊഫഷണലുകൾ എന്നിവർക്ക് ആവശ്യമായ വിദ്യാഭ്യാസ സഹായങ്ങൾ നൽകുന്ന സാങ്കേതിക പ്ലാറ്റ്‌ഫോമാണ്.
വ്യക്തികളെ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന കോഴ്സുകളും പരിശീലന പരിപാടികളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിയമം, ധനകാര്യം, കംപ്ലയൻസ്, ഹ്യൂമൻ റിസോഴ്‌സ്, ബിസിനസ് കൺസൾട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കണ്ടന്റ് റൈറ്റിംഗ്, ഡാറ്റാ സയൻസ് എന്നിവ ലോസിഖോ, സ്കിൽ ആർബിട്രേജ്, ഡാറ്റാസ്ഗുഡ് എന്നീ മൂന്ന് വ്യത്യസ്ത ബ്രാൻഡുകൾക്ക് കീഴിൽ കമ്പനി നൽകുന്നു.