image

22 March 2024 6:47 AM GMT

Stock Market Updates

ഇന്ന് വിപണിയിലെത്തിയത് 3 എസ്എംഇ ഓഹരികൾ

MyFin Desk

ഇന്ന് വിപണിയിലെത്തിയത് 3 എസ്എംഇ ഓഹരികൾ
X

Summary

  • കെപി ഗ്രീൻ എഞ്ചിനീയറിംഗ് ഓഹരികളുടെ ലിസ്റ്റിംഗ് 38% പ്രീമിയതോടെ
  • എൻഫ്യൂസ് സൊല്യൂഷൻസ് ലിസ്റ്റിംഗ് വില 115 രൂപ
  • നേരിയ എൻസർ പ്രീമിയതോടെ കമ്മ്യൂണിക്കേഷൻസ് ഓഹരികൾ ലിസ്റ്റ് ചെയ്തു


കെപി ഗ്രീൻ എഞ്ചിനീയറിംഗ് ഓഹരികൾ ബിഎസ്ഇ എസ്എംഇ യിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 144 രൂപയിൽ നിന്നും 38 ശതമാനം പ്രീമിയതോടെ 200 രൂപയ്ക്കാണ് ഓഹരികൾ വിപണിയിലെത്തിയത്. ഓഹരിയൊന്നിന് 54 രൂപയുടെ നേട്ടം. ഇഷ്യൂവിലൂടെ 189.50 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.

ഡോ. ഫറൂഖ്ഭായ് ഗുലാംഭായ് പട്ടേലും ഹസ്സൻ ഫാറൂക്ക് പട്ടേലുമാണ് കമ്പനിയുടെ പ്രൊമോട്ടർ.

ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ഭാഗികമായി ധനസഹായം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2001ൽ സ്ഥാപിതമായ കെപി ഗ്രീൻ എഞ്ചിനീയറിംഗ് ലിമിറ്റഡ് ഫാബ്രിക്കേറ്റഡ്, ഹോട്ട്-ഡിപ്പ് ഗാൽവനൈസ്ഡ് സ്റ്റീൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ലാറ്റിസ് ടവേഴ്‌സ് സ്ട്രക്ചറുകൾ, സബ്‌സ്റ്റേഷൻ ഘടനകൾ, സോളാർ മൊഡ്യൂൾ മൗണ്ടിംഗ് സ്ട്രക്ചറുകൾ, കേബിൾ ട്രേകൾ, എർത്തിംഗ് സ്ട്രിപ്പുകൾ, ബീം ക്രാഷ് ബാരിയറുകൾ എന്നിവ ഉൾപ്പെടുന്നു.

കസ്റ്റം-മെയ്ഡ് സൊല്യൂഷനുകൾക്കായി ഇൻ-ഹൗസ് ഫാബ്രിക്കേഷനും ഹോട്ട് ഡിപ്പ് ഗാൽവനൈസിംഗ് സൗകര്യങ്ങളും നൽകിക്കൊണ്ട് കമ്പനി എൻഡ്-ടു-എൻഡ് സൊല്യൂഷനുകൾ നിർമിക്കുന്നുണ്ട്. ഗുജറാത്തിലെ വഡോദരയിലെ ദഭാസയിലാണ് കമ്പനിയുടെ നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പൂർണ്ണമായും സിഎൻസി യന്ത്രങ്ങളും ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്ന യൂണിറ്റ് 200,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നു.

എൻഫ്യൂസ് സൊല്യൂഷൻസ് ലിമിറ്റഡ്

എൻഫ്യൂസ് സൊല്യൂഷൻസ് ഓഹരികൾ 19.79 ശതമാനം പ്രീമിയത്തോടെ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 96 രൂപ. ലിസ്റ്റിംഗ് വില 115 രൂപ. ഓഹരിയൊന്നിന് 19 രൂപയുടെ ലാഭം. ഇഷ്യൂവിലൂടെ 22.44 കോടി രൂപ കമ്പനി സമാഹരിച്ചു.

ഇമ്രാൻ യാസിൻ അൻസാരി, മുഹമ്മദ്ക് ലാൽമുഹമ്മദ് ഷെയ്ഖ്, രാഹുൽ മഹേന്ദ്ര ഗാന്ധി, സൈനുലാബെദിൻ മുഹമ്മദ്ഭായ് മിറ, ഫർഹീൻ ഇമ്രാൻ അൻസാരി എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക വായ്പകളുടെ തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2017-ൽ സ്ഥാപിതമായ എൻഫ്യൂസ് സൊല്യൂഷൻസ് ലിമിറ്റഡ്, ഡാറ്റാ മാനേജ്‌മെൻ്റ്, അനലിറ്റിക്‌സ്, ഇ-കൊമേഴ്‌സ്, ഡിജിറ്റൽ സേവനങ്ങൾ, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിദ്യാഭ്യാസം, സാങ്കേതിക പരിഹാരങ്ങൾ എന്നീ മേഖലകളിൽ സംയോജിത ഡിജിറ്റൽ സൊല്യൂഷനുകൾ നൽകുന്ന കമ്പനിയാണ്.

എൻസർ കമ്മ്യൂണിക്കേഷൻസ്

എൻസർ കമ്മ്യൂണിക്കേഷൻസ് ഓഹരികൾ വിപണിയിലെത്തിയത് 2.86 പ്രീമിയത്തിൽ. ഇഷ്യൂവിലയായ 70 രൂപയിൽ നിന്നും രണ്ടു രൂപ ഉയർന്ന് 72 രൂപയ്ക്കായിരുന്ന ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂവിലൂടെ 16.17 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.

ഹരിഹര സുബ്രഹ്മണ്യൻ അയ്യർ, രജനീഷ് ഓംപ്രകാശ് സർണ, ഗായത്രി രജനിഷ് സർണ, സിന്ധു ശശീധരൻ നായർ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

2008-ൽ സ്ഥാപിതമായ എൻസർ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഇൻഷുറൻസ്, ഇ-കൊമേഴ്‌സ്, വിദ്യാഭ്യാസം, യാത്രാ മേഖലകളിലെ കമ്പനികൾക്ക് ബിസിനസ് പ്രോസസ് മാനേജ്‌മെൻ്റ് (ബിപിഎം) സേവനങ്ങൾ നൽകുന്ന കമ്പനിയാണ്.

ഐടി ഇൻഫ്രാസ്ട്രക്ചറിലെ നിക്ഷേപം, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും.