image

21 Jan 2025 11:42 AM GMT

Stock Market Updates

കൂപ്പുകുത്തി ഓഹരി വിപണി; നിക്ഷേപകര്‍ക്ക് നഷ്ടം 7 ലക്ഷം കോടി, വില്ലനായത് ട്രംപിന്റെ നയങ്ങളോ?

MyFin Desk

Domestic trade started on a positive note
X

ഇന്ത്യൻ ഓഹരി വിപണി വലിയ തകർച്ചയാണ് ഇന്ന് നേരിട്ടത്. സെൻസെക്സ് 1,235.08 പോയിന്റ് അഥവാ 1.60 ശതമാനം ഇടിഞ്ഞ് 75,838.36 ൽ എത്തി. നിഫ്റ്റി 367.9 പോയിന്റ് അഥവാ 1.57 ശതമാനം ഇടിഞ്ഞ് 22,976.85 ൽ എത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റയുടനെ അയൽ രാജ്യങ്ങൾക്കുള്ള വ്യാപാര താരിഫ് പ്രഖ്യാപിച്ചത് ആഗോള വിപണികളിൽ അനിശ്ചിതത്വം വർദ്ധിപ്പിച്ചു. ഇതേതുടർന്ന് ഇന്ത്യയ്‌ക്കെതിരായ നടപടികളെക്കുറിച്ച് ആഭ്യന്തര നിക്ഷേപകരിൽ ആശങ്ക ഉയർത്തി. ഇതാണ് വിപണിയുടെ ഇടിവിന് പ്രധാന കാരണം. കൂടാതെ ഇന്ത്യൻ രൂപയിലുണ്ടായ മൂല്യത്തകർച്ച എഫ്‌ഐഐകളിൽ നിന്ന് പിൻവലിക്കലിന് കാരണമായി.

സെൻസെക്സ് ഓഹരികൾ

സെൻസെക്സ് ഓഹരികളിൽ, സൊമാറ്റോ, എൻ‌ടി‌പി‌സി, അദാനി പോർട്ട്‌സ്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക് എന്നിവയായിരുന്നു പ്രധാന നഷ്ടം നേരിട്ട ഓഹരികൾ. അൾട്രാടെക് സിമൻറ്, എച്ച്‌സി‌എൽ ടെക്നോളജീസ് എന്നിവ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.

സെക്ടറൽ സൂചിക

എല്ലാ സ്‌ക്ടറുകളും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയലിറ്റി സൂചികയാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. സൂചിക 4.05 ശതമാനം ഇടിഞ്ഞു. നിഫ്റ്റി എനർജി, പിഎസ് യു ബാങ്ക്, പിഎസ് ഇ , ഓട്ടോ സൂചികകൾ 1.7 ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി മീഡിയ സൂചിക ഒന്നര ശതമാന നഷ്ടം നൽകി. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികകൾ ഒന്നര ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി ഐടി , മെറ്റൽ സൂചിക ഇരു ശതമാനം വീതവും ഇടിഞ്ഞു.

ബി‌എസ്‌ഇ മിഡ്‌ക്യാപ്, സ്മോൾക്യാപ് സൂചികകൾ 2 ശതമാനം വീതം ഇടിഞ്ഞു. ഐഡിയ വിക്സ് 3.90 ശതമാനം ഉയർന്ന് 17ൽ എത്തി.

ആഗോള വിപണികൾ

ചൊവ്വാഴ്ച യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലായിരുന്നു വ്യാപാരം. ഏഷ്യൻ വിപണികളിൽ, ടോക്കിയോയും ഹോങ്കോങ്ങും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, ഷാങ്ഹായ്, സിയോൾ എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച യുഎസ് വിപണികൾക്കു അവധിയായിരുന്നു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.76 ശതമാനം ഇടിഞ്ഞ് 79.54 യുഎസ് ഡോളറിലെത്തി.