image

6 Dec 2024 11:30 AM GMT

Stock Market Updates

'വാരാന്ത്യം ചുവപ്പ് കത്തി ഓഹരി വിപണി'

MyFin Desk

വാരാന്ത്യം ചുവപ്പ് കത്തി ഓഹരി വിപണി
X

ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 56.74 പോയിൻ്റ് അല്ലെങ്കിൽ 0.07 ശതമാനം ഇടിഞ്ഞ് 81,709.12 എന്ന ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 30.60 പോയിൻ്റ് അഥവാ 0.12 ശതമാനം ഇടിഞ്ഞ് 24,677.80 എന്ന ലെവലിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകയും 2025 സാമ്പത്തിക വർഷ ജിഡിപി വളർച്ചാ പ്രവചനം വെട്ടിക്കുറക്കുകയും ചെയ്തതാണ് വിപണിയിലും പ്രതിഫലിച്ചത്.

ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, മാരുതി, ലാർസൺ ആൻഡ് ടൂബ്രോ, ഐടിസി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ അദാനി പോർട്ട്, ഭാരതി എയർടെൽ, ഏഷ്യൻ പെയിൻ്റ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, അൾട്രാടെക് സിമൻ്റ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഐസിഐസിഐ ബാങ്ക് ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ വ്യാഴാഴ്ച 8,539.91 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി

ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും താഴ്ന്നപ്പോൾ ഷാങ്ഹായും ഹോങ്കോങ്ങും പച്ചയിൽ അവസാനിച്ചു. യൂറോപ്യൻ വിപണികൾ സമ്മിശ്ര നോട്ടിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.46 ശതമാനം ഇടിഞ്ഞ് ബാരലിന് 71.76 ഡോളറിലെത്തി.