image

24 Nov 2024 7:44 AM GMT

Stock Market Updates

അടിച്ചു കയറി എച്ച്ഡിഎഫ്‌സിയും ടിസിഎസും, നഷ്ടം നേരിട്ട് എല്‍ഐസി

MyFin Desk

sensex and nifty started lower | Sensex early trade
X

Summary

ഒഴുകിയെത്തിയത് 1.55 ലക്ഷം കോടി


ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് എന്നിവയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. എച്ച്ഡിഎഫ്സിക്ക് മാത്രം കഴിഞ്ഞയാഴ്ച 40,392 കോടിയുടെ നേട്ടമാണ് ഉണ്ടായത്. ഇതോടെ എച്ച്ഡിഎഫ്സിയുടെ വിപണി മൂല്യം 13,34,418 കോടിയായി ഉയര്‍ന്നു. 36,036 കോടിയാണ് ടിസിഎസിന്റെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. 15,36,149 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്.

ഐസിഐസിഐ ബാങ്ക് 16,266 കോടി, ഇന്‍ഫോസിസ് 16,189 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 13,239 കോടി, ഐടിസി 11,508 കോടി, എയര്‍ടെല്‍ 11,260 കോടി, എസ്ബിഐ 10,709 എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. പത്തുമുന്‍നിര കമ്പനികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും എല്‍ഐസിയും മാത്രമാണ് നഷ്ടം നേരിട്ടത്. എല്‍ഐസിയുടെയും റിലയന്‍സിന്റെയും വിപണി മൂല്യത്തില്‍ യഥാക്രമം 11,954 കോടി, 2,368 കോടി എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്.

കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1536 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായ ആഴ്ചകളില്‍ നഷ്ടം രേഖപ്പെടുത്തിയ ശേഷമാണ് തിരിച്ചുവരവ്. ഓഹരികളുടെ മൂല്യം കുറഞ്ഞത് അവസരമായി കണ്ട് കൂടുതല്‍ നിക്ഷേപം നടത്താന്‍ ആഭ്യന്തര നിക്ഷേപകര്‍ തയ്യാറായതാണ് വിപണിയെ തുണച്ചത്.