image

2 March 2025 1:28 PM IST

Stock Market Updates

ഓഹരി വിപണിയില്‍ 'രക്തച്ചൊരിച്ചില്‍' : ഈ ആഴ്ച ഒഴുകിപ്പോയത് 3 ലക്ഷം കോടി, തകർച്ച നേരിട്ട് ടിസിഎസ്

MyFin Desk

three lakh crore rupees lost, market value of eight leading companies suffers huge fall
X

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. മൂന്ന് ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ടിസിഎസ് ആണ്. 1,09,211 കോടിയുടെ നഷ്ടമാണ് ടിസിഎസ് കഴിഞ്ഞയാഴ്ച നേരിട്ടത്. ഇതോടെ വിപണി മൂല്യത്തില്‍ ടിസിഎസ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഇറിലയന്‍സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ടിസിഎസിന് പുറമേ നഷ്ടം നേരിട്ട മറ്റു പ്രമുഖ മുന്‍നിര കമ്പനികള്‍. അതേസമയം പത്തു മുന്‍നിര കമ്പനികളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ് മാത്രമാണ് നേട്ടം ഉണ്ടാക്കിയത്.

ഇന്‍ഫോസിസ് 52,697 കോടി, ഭാരതി എയര്‍ടെല്‍ 39,230 കോടി, റിലയന്‍സ് 38,025 കോടി, എസ്ബിഐ 29,718 കോടി, ഐസിഐസിഐ ബാങ്ക് 20,775 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

അതേസമയം 30,258 കോടിയുടെ വര്‍ധനയോടെ 13,24,411 കോടിയായി എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയർന്നു. ബജാജ് ഫിനാന്‍സിന് 9,050 കോടിയുടെ നേട്ടമാണ് ഉണ്ടായത്. ഇതോടെ ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 5,29,516 കോടിയായി ഉയർന്നു.

കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 2112 പോയിന്റ് അഥവാ 2.80 ശതമാനം ഇടിഞ്ഞിരുന്നു. നിഫ്റ്റി 671 പോയിന്റ് ഇടിവ് നേരിട്ടിരുന്നു. ഫെബ്രുവരിയില്‍ ഇതുവരെ സെന്‍സെക്‌സ് 4302 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്.