22 Oct 2024 2:18 AM GMT
Summary
- ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തോടെ വ്യാപാരം നടത്തുന്നു
- യുഎസ് വിപണികൾ ഇടിവിൽ
ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തോടെ വ്യാപാരം നടത്തുന്നതിനാൽ ഇന്ത്യൻ ഓഹരി വിപണി നേരിയ തോതിൽ ഉയർന്ന് തുറക്കാൻ സാധ്യത.
ദുർബലമായ വരുമാനവും ലാഭ-ബുക്കിംഗും കാരണം ഇന്നലെ ഇന്ത്യൻ ഓഹരി വിപണി ഇടിവിൽ അവസാനിച്ചു. ക്യു 2 ഫലങ്ങളോട് നിക്ഷേപകർ പ്രതികരിച്ചതും പതനത്തിന് കാരണമായി. നിഫ്റ്റി 0.29 ശതമാനം ഇടിഞ്ഞ് 24,781 ലും ബിഎസ്ഇ സെൻസെക്സ് 0.09 ശതമാനം താഴ്ന്ന് 81,151 ലും ക്ലോസ് ചെയ്തു. മുൻ സെഷനുമായി താരതമ്യപ്പെടുത്തുമ്പോൾ എൻഎസ്ഇയിലെ ക്യാഷ് മാർക്കറ്റ് വോളിയം 1.65% കുറഞ്ഞു. റേഞ്ച് ചലനങ്ങൾക്കിടയിൽ നിഫ്റ്റിയുടെ അടിസ്ഥാന പ്രവണത ദുർബലമായി തുടരുന്നു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 17.5 പോയിൻറ് അഥവാ 0.07 ശതമാനം ഉയർന്ന് 24,797.50 ൽ വ്യാപാരം നടത്തുന്നു.
യുഎസ് വിപണികൾ
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജും എസ് ആൻറ് പി 500-ഉം തിങ്കളാഴ്ച താഴ്ന്ന നിലയിൽ ക്ലോസ് ചെയ്തു, ട്രഷറി ആദായം ഉയർന്നതും ഉയർന്ന മൂല്യനിർണ്ണയത്തെക്കുറിച്ച് നിക്ഷേപകർ ജാഗ്രത പുലർത്തുന്നതും ഇടിവിന് കാരണമായി. നിക്ഷേപകർ പ്രധാന കമ്പനികളിൽ നിന്നുള്ള വരുമാനത്തിനായി കാത്തിരിക്കുന്നു. ഡൗ 0.8% , എസ് ആൻറ് പി 0.18 ശതമാനം ഇടിഞ്ഞു. നാസ്ഡാക്ക് 0.27% ഉയർന്നു
ഏഷ്യൻ വിപണികൾ
ഏഷ്യൻ വിപണികൾ ഇടിവിലാണ്. ഹാംഗ് സെംഗ് ഫ്യൂച്ചറുകൾ 0.4% ഇടിഞ്ഞു. ജപ്പാൻറെ ടോപ്പിക്‌സ് 0.1% ഇടിഞ്ഞു
പിൻതുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,927, 24,998, 25,112
പിന്തുണ: 24,699, 24,628, 24,514
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,408, 52,578, 52,854
പിന്തുണ: 51,856, 51,685, 51,409
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) മുൻ സെഷനിലെ 0.93 ലെവലിൽ നിന്ന് ഒക്ടോബർ 21 ന് 0.81 ആയി കുറഞ്ഞു.
ഇന്ത്യ വിക്സ്
ഒരു ദിവസത്തെ ഇടിവിന് ശേഷം ഭയസൂചിക വീണ്ടും ഉയർന്നു. ഇന്ത്യ വിക്സ്, 13.04 ലെവലിൽ നിന്ന് 5.56 ശതമാനം ഉയർന്ന് 13.76 ആയി.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ
വിദേശ നിക്ഷേപകർ തിങ്കളാഴ്ച 2,261 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 3226 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
ശക്തമായ അമേരിക്കൻ കറൻസിയും നിരന്തരമായ വിദേശ ഫണ്ട് ഒഴുക്കും കാരണം തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപ 84.07 എന്ന നിലയിലാണ്.
എണ്ണ വില
ചൊവ്വാഴ്ച എണ്ണ വില ഇടിഞ്ഞു. ഡിസംബർ ഡെലിവറിക്കുള്ള ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ 26 സെൻറ് അഥവാ 0.3% കുറഞ്ഞ് ബാരലിന് 74.03 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇൻറർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ നവംബർ ഡെലിവറിക്ക് 2 സെൻറ് കുറഞ്ഞ് ബാരലിന് 70.54 ഡോളറായിരുന്നു.
ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ
ബജാജ് ഫിനാൻസ്, സൊമാറ്റോ, വൺ 97 കമ്മ്യൂണിക്കേഷൻസ് (പേടിഎം), ഇൻഡസ് ടവേഴ്‌സ്, കോഫോർജ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ്, ആദിത്യ ബിർള റിയൽ എസ്റ്റേറ്റ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി, ആബംർ എൻറർപ്രൈസസ് ഇന്ത്യ, ചെന്നൈ പെട്രോളിയം കോർപ്പറേഷൻ, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ജൂബിലൻറ് ഇൻഗ്രേവിയ, മാക്‌സ് ഫിനാൻഷ്യൽ സർവീസസ്, ഒലെക്‌ട്ര ഗ്രീൻടെക്, പെർസിസ്റ്റൻ്റ് സിസ്റ്റംസ്, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, എസ്ആർഎഫ്, ഉഗ്രോ ക്യാപിറ്റൽ, വരുൺ ബിവറേജസ്, സെൻസർ ടെക്‌നോളജീസ് എന്നിവ.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ഐഷർ മോട്ടോർസ്
റോയൽ എൻഫീൽഡ് അതിൻറെ നിർമ്മാണ യൂണിറ്റിൻറെയും (കാറ്റഗറി 2) ബംഗ്ലാദേശിലെ മുൻനിര ഷോറൂമിൻറെയും പ്രവർത്തനം ആരംഭിച്ചു. റോയൽ എൻഫീൽഡിൻറെ ഇന്ത്യയ്ക്ക് പുറത്തുള്ള ആറാമത്തെ അസംബ്ലി യൂണിറ്റാണ് പുതിയ നിർമ്മാണ കേന്ദ്രം.
എപിഗ്രൽ
ഒക്‌ടോബർ 21-ന് കമ്പനി അതിൻറെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്ലേസ്‌മെൻറ് (ക്യുഐപി) ഇഷ്യു തുറന്നു. ഒരു ഓഹരിയൊന്നിന് ഫ്ലോർ വില 2,203.29 രൂപയായി നിശ്ചയിച്ചു.
ലെമൺ ട്രീ ഹോട്ടലുകൾ
കർണാടകയിലെ കലബുറഗിയിൽ 72 മുറികളുള്ള ഒരു ഹോട്ടൽ ആരംഭിക്കുന്നതിന് കമ്പനി ലൈസൻസ് കരാർ ഒപ്പിട്ടു. ഈ പ്രോപ്പർട്ടി അതിൻറെ അനുബന്ധ സ്ഥാപനമായ കാർനേഷൻ ഹോട്ടൽസ് കൈകാര്യം ചെയ്യും, ഇത് 2027-ൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മാസ് ഫിനാൻഷ്യൽ സർവീസസ്
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) വായ്പ നൽകുന്നതിനായി കമ്പനി യുകോ ബാങ്കുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
റെയിൽ വികാസ് നിഗം
കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി, 'കമ്പനി റെയിൽ വികാസ് നിഗം' സൗദി അറേബ്യയിൽ, ഒക്ടോബർ 18 മുതൽ നിലവിൽ വന്നു.
ഒല ഇലക്ട്രിക് മൊബിലിറ്റി
സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയിൽ (സിസിപിഎ) ലഭിച്ച 10,644 പരാതികളിൽ 99.1 ശതമാനവും പരിഹരിച്ചതായി ഒല ഇലക്ട്രിക് റിപ്പോർട്ട് ചെയ്തു. സിസിപിഎയിൽ നിന്നുള്ള കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി കമ്പനി ആവശ്യപ്പെട്ട വിവരങ്ങളും വിശദീകരണങ്ങളും നൽകിയിട്ടുണ്ട്.