19 Dec 2024 12:23 AM GMT
Summary
- ഡൗ ജോൺസ് 1,100 പോയിൻ്റിലധികം ഇടിഞ്ഞു
- സെൻട്രൽ ബാങ്ക് പലിശ നിരക്ക് 4.5% എന്ന ലക്ഷ്യത്തിലേക്ക് കുറച്ചു.
ഫെഡ് പദ്ധതികൾ പലിശ നിരക്ക് പ്രഖ്യാപിച്ചതോടെ യു.എസ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഡൗ ജോൺസ് വ്യാവസായിക ശരാശരി 2.6% ഇടിഞ്ഞു, 1,100 പോയിൻ്റിലധികം നഷ്ടം രേഖപ്പെടുത്തി. എസ് ആൻ്റ് പി 500, മൂന്ന് ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 3.6% ഇടിഞ്ഞു. ഓഗസ്റ്റിനു ശേഷമുള്ള ഡൗ, എസ് ആൻ്റ് പി 500 എന്നിവയുടെ ഏറ്റവും മോശം ഏകദിന നഷ്ടമായിരുന്നു ഇന്നലെ സംഭവിച്ചത്. ഡൗ തുടർച്ചയായി 10 സെഷനുകളിൽ താഴ്ന്ന നിലയിൽ ക്ലോസ് ചെയ്തു.
പ്രതീക്ഷിച്ചതുപോലെ സെൻട്രൽ ബാങ്ക് പലിശ നിരക്ക് 4.5% എന്ന ലക്ഷ്യത്തിലേക്ക് കുറച്ചു. ഫെഡറൽ 2025 ൽ രണ്ട് തവണ മാത്രമേ നിരക്കുകൾ കുറയ്ക്കുകയുള്ളൂവെന്ന് സൂചിപ്പിച്ചു.
ഇന്ത്യൻ വിപണി
ആഭ്യന്തര വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് ഇടിവോടെയാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി നഷ്ടത്തോടെ ക്ലോസ് ചെയുന്നത്. ഉയർന്ന് വരുന്ന വിദേശ നിക്ഷേപകരുടെ വില്പന വിപണിയെ ബാധിച്ചു. നിക്ഷേപകർ ഫെഡ്ഡ് നിരക്ക് തീരുമാനത്തിന്ന് മുമ്പേ ജാഗ്രത പുലർത്തിയത് വിപണിയെ നഷ്ടത്തിലോട്ട് നയിച്ചു.
സെൻസെക്‌സ് 502.25 പോയിൻ്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 80,182.20 ലും നിഫ്റ്റി 137.15 പോയിൻ്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 24,198.85ലും ക്ലോസ് ചെയ്തു.
സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ്, പവർ ഗ്രിഡ്, എൻടിപിസി, അദാനി പോർട്ട്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ലാർസൺ ആൻഡ് ടൂബ്രോ, ബജാജ് ഫിനാൻസ് ഓഹരികൾ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ് ഓഹരികൾ നേട്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്.
നിഫ്റ്റി ഫാർമ ഒഴികെയുള്ള എല്ലാ സെക്‌ടറൽ സൂചികകളും നഷ്ടത്തോടെയാണ് അവസാനിച്ചത്. നിഫ്റ്റി ഓട്ടോ, എനർജി, പിഎസ്‌യു ബാങ്ക്, മെറ്റൽ, മീഡിയ, റിയാലിറ്റി സൂചികകൾ 0.5-2 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,341, 24,399, 24,492
പിന്തുണ: 24,154, 24,096, 24,003
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,638, 52,831, 53,143
പിന്തുണ: 52,014, 51,821, 51,509
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ), മുൻ സെഷനിലെ 0.65 ലെവലിൽ നിന്ന് ഡിസംബർ 18 ന് 0.55 ആയി കുറഞ്ഞു.
ഇന്ത്യ വിക്സ്
രണ്ട് ദിവസത്തെ റാലിക്ക് ശേഷം ചാഞ്ചാട്ടം കുറഞ്ഞു. ഇന്ത്യ വിക്സ് 0.78 ശതമാനം ഇടിഞ്ഞ് 14.37 ലെവലിലെത്തി