22 Nov 2023 12:15 PM
Summary
- ഐആർഇഡിഎ ഇഷ്യൂവിന് രണ്ടാംദിവസം 4.56 ഇരട്ടി അപേക്ഷകൾ
- ഫ്ലെയർ റൈറ്റിംഗ് ഇഷ്യൂവിനു ഒന്നാം ദിവസം 2.17 ഇരട്ടി അപേക്ഷകൾ
- ഗന്ധർ ഓയിൽ ഇഷ്യൂവിന് ആദ്യ ദിനം 5.52 മടങ്ങ് അപേക്ഷകൾ
ടാറ്റ ടെക്‌നോളജീസ്, ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ്, ഗാന്ധർ ഓയിൽ റിഫൈനറി, ഐആർഡിഇഎ എന്നീ അഞ്ചു കമ്പനികളുടെയും എസ്എംഇ സ്ഥാപനമായ റോക്കിങ് ഡീൽസ്ന്റെയും ഐ പി ഒ കളുടെയും വിപണനമാണ് ഇന്ന് തുടങ്ങിയത്.
ടാറ്റ ടെക്നോളജീസ്
ഇഷ്യൂവിന് ആദ്യ ദിനം ലഭിച്ചത് 6.54 ഇരട്ടി അപേക്ഷകൾ. റീട്ടെയിൽ നിക്ഷേപകർക്ക് മാറ്റി വെച്ച ഓഹരികളെക്കാളും 5.42 മടങ്ങ് അപേക്ഷകൾ ലഭിച്ചു.
3,042.51 കോടി രൂപ സ്വരൂപിക്കാനെത്തിയ ടാറ്റ ടെക്നോളോജിസ് ഇഷ്യൂ പൂർണ്ണമായും 6.08 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിൽ മാത്രമാണുള്ളത്. ടാറ്റ ടെക്നോളജീസിന് ഈ ഇഷ്യൂവിൽ നിന്ന് പണമൊന്നും ലഭിക്കില്ല. തുക മുഴുവനും ഓഹരികൾ വിൽക്കുന്ന ഉടമകൾക്ക് നൽകും. ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 475-500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഒരു ലോട്ടിൽ 30 ഓഹരികൾ. നവംബർ 24-ന് ഇഷ്യൂ അവസാനിക്കും
ഐആർഇഡിഎ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഡിഎ (ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി) ഇഷ്യൂ രണ്ടാംദിവസം 4.56 ഇരട്ടി അപേക്ഷകൾ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകരുടെ ഭാഗത്ത് നിന്നും 2.86 ഇരട്ടി അപേക്ഷകളാണ് വന്നത്.
പുനരുപയോഗ ഊർജ പദ്ധതികളുടെ ധനസഹായത്തിൽ ഏർപ്പെട്ടിരിക്കുന്നു കമ്പനി ഇഷ്യൂ വഴി 67.2 കോടി ഓഹരികൾ നൽകി 2150.21 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. നവംബർ 23-ന് ഇഷ്യൂ അവസാനിക്കും. പത്തുരൂപ മുഖവിലയുള്ള ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 30-32 രൂപയാണ്. കുറഞ്ഞത് 460 ഓഹരികൾക്കായി അപേക്ഷിക്കണം.
1987 സ്ഥാപിതമായ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി ലിമിറ്റഡ് കേന്ദ്ര സർക്കാരിന്റെ മിനി രത്ന (വിഭാഗം - I) കീഴിലാണ്. ഇത് ഭരണപരമായി നിയന്ത്രിക്കുന്നത് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി (എംഎൻആർഇ) മന്ത്രാലയമാണ്.
ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്
നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ഇഷ്യൂ വലിപ്പത്തിന്റെ 38 ശതമാനം അപേക്ഷേകൾ മാത്രമാണ് ആദ്യ ദിവസം ലഭിച്ചത്.
ഇഷ്യൂ തുകയായ 1,092.26 കോടി രൂപയിൽ 600 കോടി രൂപയുടെ പുതിയ ഇഷ്യൂവും 492.26 കോടിയുടെ ഓഫർ ഫോർ സെയിലുമാണ്. ഇഷ്യൂ 24-ന് അവസാനിക്കും.
പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 133-140 രൂപയാണ്. കുറഞ്ഞത് 107 ഓഹരികൾക്കായി അപേക്ഷിക്കണം.
ആലുവ ആസ്ഥാനമായ ഫെഡ്ബാങ്ക് ഗോൾഡ് ലോണുകൾ, ഹോം ലോണുകൾ, ഭവന വായ്പ (എൽഎപി), ബിസിനസ് ലോൺ എന്നീ സേവനങ്ങൾ നൽകുന്നു. എംഎസ്എംഇകൾക്കും വളർന്നുവരുന്ന സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കുളുമാണ് ബാങ്കിലെ പ്രധാന വായ്പ ദാതാക്കൾ.
ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ്
എഴുത്ത് ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഫ്ലെയർ റൈറ്റിംഗ് ഇഷ്യൂവിനു ഒന്നാം ദിവസം 2.17 ഇരട്ടി അപേക്ഷകൾ ലഭിച്ചു.
ഇഷ്യൂ വലുപ്പമായ 593 കോടി രൂപയിൽ 0.96 കോടി ഓഹരികൾ വിൽക്കുന്ന 292 കോടി രൂപയുടെ പുതിയ ഇഷ്യൂവും 0.99 കോടി ഓഹരികൾ നൽകി 301.00 കോടി രൂപ സ്വരൂപിക്കുന്ന ഓഫർ ഫോർ സൈലും ഉൾപ്പെടുന്നു.
നവംബർ 24-ന് ഇഷ്യൂ അവസാനിക്കും. അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 288-304 രൂപയാണ്. കുറഞ്ഞത് 49 ഓഹരികൾക്കായി അപേക്ഷിക്കണം.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്നും 95.6 കോടി രൂപ ഗുജറാത്തിലെ വൽസാദിൽ എഴുത്ത് ഉപകരണങ്ങൾക്കായി പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഉപയോഗിക്കും. കടം തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, മറ്റു പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും തുക മാറ്റിവെക്കും.
1976-ൽ സ്ഥാപിതമായ ഫ്ലെയർ റൈറ്റിംഗ്, തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന വിപണിക്ക് അനുസൃതമായ എഴുത്ത് ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും വിതരണം ചെയുന്ന മേഖലയിൽ പ്രവർത്തിക്കുന്നു
ഗന്ധർ ഓയിൽ റിഫൈനറി
ആരോഗ്യ സംരക്ഷണ വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും വേണ്ടിയുള്ള വൈറ്റ് ഓയിൽ നിർമിക്കുന്ന പ്രമുഖ കമ്പനിയായ ഗന്ധർ ഓയിൽ ഇഷ്യൂവിന് ആദ്യ ദിനം 5.52 മടങ്ങ് അപേക്ഷകൾ വന്നു. റീട്ടെയിൽ നിക്ഷേപകരുടെ ഭാഗത്ത് നിന്നും 6.89 ഇരട്ടി അപേക്ഷകൾ ലഭിച്ചു.
നവംബർ 24-ന് അവസാനിക്കും. ഇഷ്യൂ വലുപ്പമായ 500.69 കോടി രൂപയിൽ 302 കോടി രൂപ വിലമതിക്കുന്ന 1.79 കോടി ഓഹരികളുടെ പുതിയ ഇഷ്യൂവും 198.69 കോടി രൂപയുടെ 1.18 കോടി ഓഹരികൾ വിൽക്കുന്ന ഓഫർ ഫോർ സൈലും ഉൾപ്പെടുന്നു.
രണ്ട് രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 160-169 രൂപയാണ്. കുറഞ്ഞത് 88 ഓഹരികൾക്കായി അപേക്ഷിക്കണം.
ഗന്ധർ ഓയിൽ, ഡിവിയോൾ ബ്രാൻഡിന് കീഴിൽ വ്യക്തിഗത പരിചരണം, ആരോഗ്യ സംരക്ഷണം, പെർഫോമൻസ് ഓയിലുകൾ (പിഎച്പിഓ), ലൂബ്രിക്കന്റുകൾ, പ്രോസസ്സ് ആൻഡ് ഇൻസുലേറ്റിംഗ് ഓയിൽ (പിഐഓ) എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.
റോക്കിങ് ഡീൽസ് സർക്കുലർ ഇക്കണോമി
ചെറു കിട ഇടത്തരം സ്ഥാപനമായ റോക്കിങ് ഡീൽസ് സർക്കുലർ ഇക്കണോമിയുടെ ഇഷ്യൂവിനു ആദ്യ ദിനം 13.97 ഇരട്ടി അപേക്ഷകൾ വന്നു.
15 ലക്ഷം ഓഹരികളുടെ വിതരണത്തിലൂടെ 21 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 136-140 രൂപയാണ്. കുറഞ്ഞത് 1000 ഓഹരികൾക്കായി അപേക്ഷിക്കണം. നവംബർ 24-ന് ഇഷ്യൂ അവസാനിക്കും.
2005-ൽ സ്ഥാപിതമായ കമ്പനി ഓപ്പൺ-ബോക്‌സ്ഡ് ഇൻവെന്ററി, റീ-കൊമേഴ്‌സ് ഉൽപ്പന്നങ്ങൾ, റീഫര്‍ബിഷ്‍ഡ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ബൾക്ക് ട്രേഡിംഗിൽ രംഗത്ത് പ്രവർത്തിക്കുന്നു.