image

24 Nov 2023 12:29 PM GMT

Stock Market Updates

69 ഇരട്ടി അപേക്ഷകളുമായി ടാറ്റ ടെക്നോളോജിസ് ഇഷ്യൂ അവസാനിച്ചു

MyFin Desk

69 ഇരട്ടി അപേക്ഷകളുമായി ടാറ്റ ടെക്നോളോജിസ് ഇഷ്യൂ അവസാനിച്ചു
X

Summary

  • ഫ്ലെയർ റൈറ്റിംഗ് ഇഷ്യൂവിന് 46.68 മടങ് അപേക്ഷകൾ
  • റോക്കിങ് ഡീൽസ് ഇഷ്യൂവിന് 142.96 ഇരട്ടി അപേക്ഷകൾ
  • ഗന്ധർ ഓയിൽ ഇഷ്യൂവിന് 64.06 ഇരട്ടി അപേക്ഷകൾ


ടാറ്റ ടെക്നോളോജിസ് ഇഷ്യൂ അവസാനിച്ചു. മൊത്തം ഇഷ്യൂവിന് .43 ഇരട്ടി അപേക്ഷകളാണ് വന്നത്. ഇതിൽ റീട്ടെയിൽ നിക്ഷേപകർക്ക് മാറ്റിവെച്ചതിനെക്കാളും 16.50 ഇരട്ടി അപേക്ഷകൾ ലഭിച്ചു. സ്ഥാപനേതര നിക്ഷേപകരിൽ നിന്ന് 62.11 ഇരട്ടി അപേക്ഷകളും യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരിൽ നിന്ന് 203.41 ഇരട്ടി അപേക്ഷകളുമാണ് ലഭിച്ചത്. കമ്പനിയിലെ ജീവനക്കാർക്കായി മാറ്റിവെച്ച ഭാഗത്തേക്കാളും 3.70 മടങ്ങ് അപേക്ഷയും വന്നു. ഓഹരി ഉടമകളുടെ ഭാഗത് നിന്നും 29.19 ഇരട്ടി അപേക്ഷയും ലഭിച്ചു.

3,042.51 കോടി രൂപ സ്വരൂപിക്കാനെത്തിയ ടാറ്റ ടെക്നോളോജിസ് ഇഷ്യൂ പൂർണ്ണമായും 6.08 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിൽ മാത്രമാണുള്ളത്. ടാറ്റ ടെക്നോളജീസിന് ഈ ഇഷ്യൂവിൽ നിന്ന് പണമൊന്നും ലഭിക്കില്ല. തുക മുഴുവനും ഓഹരികൾ വിൽക്കുന്ന ഉടമകൾക്ക് നൽകും. ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 475-500 രൂപയായിരുന്നു.

ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്

നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ഇഷ്യൂ 2.20 ഇരട്ടി അപേക്ഷകളോടെ അവസാനിച്ചു.

ഇഷ്യൂ തുകയായ 1,092.26 കോടി രൂപയിൽ 600 കോടി രൂപയുടെ പുതിയ ഇഷ്യൂവും 492.26 കോടിയുടെ ഓഫർ ഫോർ സെയിലുമാണ്. പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 133-140 രൂപയാണ്.

ആലുവ ആസ്ഥാനമായ ഫെഡ്ബാങ്ക് ഗോൾഡ് ലോണുകൾ, ഹോം ലോണുകൾ, ഭവന വായ്പ (എൽഎപി), ബിസിനസ് ലോൺ എന്നീ സേവനങ്ങൾ നൽകുന്നു. എംഎസ്എംഇകൾക്കും വളർന്നുവരുന്ന സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കുളുമാണ് ബാങ്കിലെ പ്രധാന വായ്പ ദാതാക്കൾ.

ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ്

എഴുത്ത് ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഫ്ലെയർ റൈറ്റിംഗ് ഇഷ്യൂ അവസാനിച്ചു. 46 .68 ഇരട്ടി അപേക്ഷകളാണ് ഇഷ്യൂവിന് ലഭിച്ചത്. ഇതിൽ റീട്ടെയിൽ വിഭാഗത്തിൽ നിന്നും 13 ഇരട്ടി അപേക്ഷകളും സ്ഥാപനേതര നിക്ഷേപകരിൽ നിന്ന് 33.37 ഇരട്ടി അപേക്ഷകളും യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരിൽ നിന്ന് 115.60 ഇരട്ടി അപേക്ഷകളുമാണ് ലഭിച്ചത്.

ഇഷ്യൂ വലുപ്പമായ 593 കോടി രൂപയിൽ 0.96 കോടി ഓഹരികൾ വിൽക്കുന്ന 292 കോടി രൂപയുടെ പുതിയ ഇഷ്യൂവും 0.99 കോടി ഓഹരികൾ നൽകി 301.00 കോടി രൂപ സ്വരൂപിക്കുന്ന ഓഫർ ഫോർ സൈലും ഉൾപ്പെടുന്നു. അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 288-304 രൂപയാണ്.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്നും 95.6 കോടി രൂപ ഗുജറാത്തിലെ വൽസാദിൽ എഴുത്ത് ഉപകരണങ്ങൾക്കായി പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഉപയോഗിക്കും. കടം തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, മറ്റു പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും തുക മാറ്റിവെക്കും.

1976-ൽ സ്ഥാപിതമായ ഫ്ലെയർ റൈറ്റിംഗ്, തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന വിപണിക്ക് അനുസൃതമായ എഴുത്ത് ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും വിതരണം ചെയുന്ന മേഖലയിൽ പ്രവർത്തിക്കുന്നു

ഗന്ധർ ഓയിൽ റിഫൈനറി

ആരോഗ്യ സംരക്ഷണ വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും വേണ്ടിയുള്ള വൈറ്റ് ഓയിൽ നിർമിക്കുന്ന പ്രമുഖ കമ്പനിയായ ഗന്ധർ ഓയിൽ ഇഷ്യൂ അവസാനിച്ചു. ഇഷ്യൂവിന് മൊത്തം 64.06 ഇരട്ടി അപേക്ഷകൾ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകരുടെ ഭാഗത്ത് നിന്നും 28.94 ഇരട്ടി അപേക്ഷകൾ ലഭിച്ചു. സ്ഥാപനേതര നിക്ഷേപകരിൽ നിന്ന് 62.23 ഇരട്ടി അപേക്ഷകളും യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരിൽ നിന്ന് 129 ഇരട്ടി അപേക്ഷകളുമാണ് ലഭിച്ചത്.

ഇഷ്യൂ വലുപ്പമായ 500.69 കോടി രൂപയിൽ 302 കോടി രൂപ വിലമതിക്കുന്ന 1.79 കോടി ഓഹരികളുടെ പുതിയ ഇഷ്യൂവും 198.69 കോടി രൂപയുടെ 1.18 കോടി ഓഹരികൾ വിൽക്കുന്ന ഓഫർ ഫോർ സൈലും ഉൾപ്പെടുന്നു. രണ്ട് രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 160-169 രൂപയാണ്.

ഗന്ധർ ഓയിൽ, ഡിവിയോൾ ബ്രാൻഡിന് കീഴിൽ വ്യക്തിഗത പരിചരണം, ആരോഗ്യ സംരക്ഷണം, പെർഫോമൻസ് ഓയിലുകൾ (പിഎച്പിഓ), ലൂബ്രിക്കന്റുകൾ, പ്രോസസ്സ് ആൻഡ് ഇൻസുലേറ്റിംഗ് ഓയിൽ (പിഐഓ) എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.

റോക്കിങ് ഡീൽസ് സർക്കുലർ ഇക്കണോമി

ചെറു കിട ഇടത്തരം സ്ഥാപനമായ റോക്കിങ് ഡീൽസ് സർക്കുലർ ഇക്കണോമിയുടെ ഇഷ്യൂ 142.96 ഇരട്ടി അപേക്ഷയുമായി അവസാനിച്ചു.

15 ലക്ഷം ഓഹരികളുടെ വിതരണത്തിലൂടെ 21 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 136-140 രൂപയാണ്. കുറഞ്ഞത് 1000 ഓഹരികൾക്കായി അപേക്ഷിക്കണം. നവംബർ 24-ന് ഇഷ്യൂ അവസാനിക്കും.

2005-ൽ സ്ഥാപിതമായ കമ്പനി ഓപ്പൺ-ബോക്‌സ്ഡ് ഇൻവെന്ററി, റീ-കൊമേഴ്‌സ് ഉൽപ്പന്നങ്ങൾ, റീഫര്‍ബിഷ്‍ഡ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ബൾക്ക് ട്രേഡിംഗിൽ രംഗത്ത് പ്രവർത്തിക്കുന്നു.