image

2 Jan 2024 7:15 AM GMT

Stock Market Updates

സർവകാല ഉയരത്തിൽ ടാറ്റ മോട്ടോർസ്

MyFin Desk

tata motors at all-time high
X

Summary

  • തുടർച്ചയായി അഞ്ചാം ദിവസവും ഓഹരികൾ നേട്ടത്തിൽ
  • ഓഹരികൾ ഒരു വർഷത്തിൽ 102 ശതമാനം ഉയർന്നു
  • ഡിസംബറിൽ മാത്രം കമ്പനി വിറ്റത് 77,855 യൂണിറ്റുകൾ


തുടർച്ചയായി അഞ്ചാം ദിവസം നേട്ടം നൽകിയ ടാറ്റ മോട്ടോർസ് ഓഹരികൾ സർവകാല ഉയരത്തിൽ. ഇന്നത്തെ തുടക്കവ്യാപാരത്തിൽ 1.5 ശതമാനം ഉയർന്ന ഓഹരികൾ സർവകാല ഉയരമായ 804 രൂപയിലെത്തി. ഡിസംബറിലെ വില്പനയിലുണ്ടായ വർധനവാണ് ഓഹരികളുടെ കുതിപ്പിനുള്ള കാരണം. ഡിസംബറിൽ മാത്രം കമ്പനി വിറ്റത് 77,855 യൂണിറ്റുകളാണ്. മുൻ വർഷം ഇതേ മാസം വിറ്റത് 74,356 യൂണിറ്റുകൾ. ടാറ്റ കൊമേർഷ്യൽ വാഹനങ്ങളുടെ വിൽപ്പന ഒരു ശതമാനം ഉയർന്ന് 34,180 യൂണിറ്റിലെത്തി, പാസ്സഞ്ചർ വാഹനങ്ങളുടെ വിൽപ്പന 8 ശതമാനം ഉയർന്ന് 43,675 യൂണിറ്റിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് ഒക്‌ടോബർ-ഡിസംബർ പാദത്തിൽ മൊത്തം ആഭ്യന്തര വിൽപന 3 ശതമാനം ഉയർന്നു.

കഴിഞ്ഞ ഒരു മാസത്തിൽ 13 ശതമാനം നേട്ടമാണ് ഓഹരികൾ നൽകിയത്. അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പുകളുടെ ആഘാതം, ഗ്രാമീണ ഉപഭോഗത്തിലെ ഉത്സവകാല മാന്ദ്യം എന്നിവ കാരണം 2024 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ വാർഷിക വളർച്ചയിൽ ഇടിവുണ്ടായി.

2023-ൽ സർവകാല ഉയരം തൊട്ട ഓഹരികൾ നിഫ്റ്റിയിൽ ഇരട്ടി നേട്ടം നൽകിയ ഏക ഓഹരിയാണ്. ഒരു വർഷത്തിൽ ഓഹരികൾ ഉയർന്നത് 102 ശതമാനമാണ്. ജാഗ്വാർ ലാൻഡ് റോവർ ബിസിനസ്സിനായുള്ള ശക്തമായ വീക്ഷണം, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ശക്തമായ സാധ്യതകൾ, എസ്‌യുവികൾക്കുള്ള ഡിമാൻഡ് എന്നിവയുടെ പിൻബലത്തിൽ ഓട്ടോ സ്റ്റോക്കുകളിൽ മിക്ക ബ്രോക്കറേജുകളുടെ ഏറ്റവും മികച്ച ഓഹരികളായി ടാറ്റ മോട്ടോർസ് മാറിയിരിക്കുന്നു.

നിലവിൽ ടാറ്റ മോട്ടോർസ് ഓഹരികൾ എൻഎസ്ഇ യിൽ 785.15 രൂപയിൽ വ്യാപാരം തുടരുന്നു.