9 Jan 2024 5:29 PM IST
Summary
- 1995-ലാണ് ടാകോ സ്ഥാപിതമായത്
- 2024-ല്‍ ടാറ്റാ പ്ലേയുടെ ഐപിഒയും നടത്താന്‍ പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്
- 19 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണു ടാറ്റാ ഗ്രൂപ്പില്‍ നിന്നൊരു ഐപിഒ 2023 നവംബര്‍ 23ന് നടന്നത്
ടാറ്റാ ടെക്കിന് ശേഷം മറ്റൊരു ടാറ്റാ ഗ്രൂപ്പ് കമ്പനി കൂടി ഐപിഒയ്ക്ക് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
ടാറ്റാ ഓട്ടോകോംപ് സിസ്റ്റംസ് (TACO) ആണ് ഐപിഒയ്ക്ക് തയാറെടുക്കുന്നത്.
ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്. ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ടാകോ. ഇതില്‍ ടാറ്റാ സണ്‍സിന് 21 ശതമാനം ഉടമസ്ഥതയുമുണ്ട്. ബാക്കിയുള്ളത് ടാറ്റാ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കൈവശവുമാണുള്ളത്.
1995-ലാണ് ടാകോ സ്ഥാപിതമായത്.
ടാകോയ്ക്കു പുറമെ 2024-ല്‍ ടാറ്റാ പ്ലേയുടെ ഐപിഒയും നടത്താന്‍ പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് ടാറ്റാ സ്‌കൈ എന്നാണ് ഇത് അറിയപ്പെട്ടത്.
ടാറ്റാ ടെക്ക് ഐപിഒ
2004 നു ശേഷം 19 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണു ടാറ്റാ ഗ്രൂപ്പില്‍ നിന്നൊരു ഐപിഒ 2023 നവംബര്‍ 23ന് നടന്നത്.
ടാറ്റാ ടെക്ക് ഐപിഒയില്‍ ഇഷ്യു വില 475-500 രൂപ എന്ന നിരക്കിലായിരുന്നു. എന്നാല്‍ 1200 രൂപയില്‍ 140 ശതമാനം പ്രീമിയത്തോടെയാണ് ലിസ്റ്റ് ചെയ്തത്.