4 April 2025 2:02 AM
ഫെഡ് പലിശ കുറച്ചു, ആഗോള വിപണികളിൽ ആവേശം, ആഭ്യന്തര സൂചികകൾ മുന്നേറിയേക്കും
Summary
- യുഎസ് ഓഹരി വിപണിയിൽ കനത്ത ഇടിവ്.
- ഏഷ്യൻ വിപണികൾ നഷ്ടത്തിൽ വ്യാപാരം നടത്തുന്നു.
- ഗിഫ്റ്റി നിഫ്റ്റി ഇടിഞ്ഞു.
വിപണികളിൽ ഭീതി പടർത്തി പരസ്പര താരിഫ്. യുഎസ് ഓഹരി വിപണിയിൽ കനത്ത ഇടിവ്. വാൾസ്ട്രീറ്റ് ബെഞ്ച്മാർക്ക് സൂചികകൾ ശതമാന അടിസ്ഥാനത്തിൽ 2020 ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ നഷ്ടം രേഖപ്പെടുത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപകമായ താരിഫുകൾ വ്യാപര യുദ്ധത്തിനും സാമ്പത്തിക മാന്ദ്യത്തിനും കാരണമാകുമെന്ന ഭയത്തെ തുടർന്നാണ് ആഗോള വിപണികൾ ഇടിഞ്ഞത്.
ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് താഴ്ന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റി നിഫ്റ്റി ഇടിഞ്ഞു. ഏഷ്യൻ വിപണികൾ നഷ്ടത്തിൽ വ്യാപാരം നടത്തുന്നു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി ഏകദേശം 23,206 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 120 പോയിന്റിന്റെ കുറവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു നെഗറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച ഇടിഞ്ഞു. ജപ്പാന്റെ നിക്കി 2.07% ഇടിഞ്ഞു, ടോപ്പിക്സ് 2.69% ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 1.15% ഇടിഞ്ഞു. സ്മോൾ ക്യാപ് കോസ്ഡാക്ക് 0.68% ഇടിഞ്ഞു. ക്വിങ്മിംഗ് ഫെസ്റ്റിവലിനായി ഹോങ്കോങ്ങിന്റെയും ചൈനയുടെയും വിപണികൾ അടച്ചിരിക്കുന്നു.
വാൾസ്ട്രീറ്റ്
വ്യാഴാഴ്ച യുഎസ് ഓഹരി വിപണി തകർന്നു. ഡൗ ജോൺസ് 1,679.39 പോയിന്റ് അഥവാ 3.98% ഇടിഞ്ഞ് 40,545.93 ലെത്തി. എസ് ആൻറ് പി 274.45 പോയിന്റ് അഥവാ 4.84% ഇടിഞ്ഞ് 5,396.52 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 1,050.44 പോയിന്റ് അഥവാ 5.97% ഇടിഞ്ഞ് 16,550.61 ലെത്തി.
എൻവിഡിയ ഓഹരി വില 7.8% ഇടിഞ്ഞു, ആമസോൺ.കോം ഓഹരികൾ 9% ഇടിഞ്ഞു. മൈക്രോസോഫ്റ്റ് ഓഹരികൾ 2.4% ഇടിഞ്ഞു, അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് ഓഹരികൾ 8.90% ഇടിഞ്ഞു. ടെസ്‌ല ഓഹരി വില 5.47% ഇടിഞ്ഞു, ഫോർഡ് മോട്ടോഴ്‌സ് ഓഹരികൾ 6.01% ഇടിഞ്ഞു. യുഎസ് ഡോളർ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 10 വർഷത്തെ ട്രഷറി യീൽഡ്, നവംബർ 25 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഡൗ ജോൺസ് വ്യാവസായിക ശരാശരി 1,679.39 പോയിന്റ് അഥവാ 3.98% ഇടിഞ്ഞ് 40,545.93 ലും എസ് & പി 500 274.45 പോയിന്റ് അഥവാ 4.84% ഇടിഞ്ഞ് 5,396.52 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 1,050.44 പോയിന്റ് അഥവാ 5.97% ഇടിഞ്ഞ് 16,550.61 ലും ക്ലോസ് ചെയ്തു.
ഇന്ത്യൻ വിപണി
ഇന്ത്യൻ ഓഹരി വിപണി ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 322.08 പോയിന്റ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 76,295.36 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 82.25 പോയിന്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 23,250.10 ൽ ക്ലോസ് ചെയ്തു.സെൻസെക്സ് ഓഹരികളിൽ പവർഗ്രിഡ്, സൺ ഫാർമസ്യൂട്ടിക്കൽസ്, അൾട്രാടെക് സിമൻറ്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, നെസ്‌ലെ ഇന്ത്യ, ടൈറ്റാൻ, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, മാരുതി സുസുക്കി ഇന്ത്യ, ടാറ്റ സ്റ്റീൽ എന്നി ഓഹരികൾ ഇടിവ് നേരിട്ടു.സെക്ടറൽ സൂചികകളിൽ മെറ്റൽ, ഐടി, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് ,റിയലിറ്റി എന്നിവ നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.3 ശതമാനവും സ്‌മോൾകാപ് സൂചിക 0.5 ശതമാനവും ഉയർന്നു.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,296, 23,333, 23,395
പിന്തുണ: 23,173, 23,135, 23,073
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 51,677, 51,855, 52,144
പിന്തുണ: 51,100, 50,922, 50,634
പുട്ട്-കോൾ അനുപാതം
മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), ഏപ്രിൽ 3 ന് 1.12 ആയി ഉയർന്നു,
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് 0.89 ശതമാനം ഇടിഞ്ഞ് 13.60 ലെവലിലേക്ക് എത്തി.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വ്യാഴാഴ്‌ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 2,806 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 221 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഉയർന്ന് 85.30 എന്ന നിലയിലെത്തി.
സ്വർണ്ണ വില
വെള്ളിയാഴ്ച സ്വർണ്ണ വില സ്ഥിരമായി തുടർന്നു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 3,109.95 ഡോളറിൽ തുടർന്നു. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.3% ഉയർന്ന് 3,129.60 ഡോളറിലെത്തി.
എണ്ണ വില
ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ 0.51% കുറഞ്ഞ് ബാരലിന് 69.78 ഡോളറിലെത്തി.യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 0.52% കുറഞ്ഞ് 66.60 ഡോളറിലെത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്
ഏപ്രിൽ 4 നും ഏപ്രിൽ 7 നും ഓഫർ-ഫോർ-സെയിൽ (OFS) വഴി കമ്പനിയിലെ 4.83% വരെ ഓഹരികൾ വിൽക്കാൻ ഇന്ത്യാ ഗവൺമെന്റ് ഒരുങ്ങുന്നു. ഓഫർ-ഫോർ-സെയിലിൽ 2.83% അടിസ്ഥാന ഇഷ്യു വലുപ്പവും 2% ഗ്രീൻഷൂ ഓപ്ഷനും ഉൾപ്പെടുന്നു. ഓഫറിന്റെ അടിസ്ഥാന വില ഒരു ഓഹരിക്ക് 2,525 രൂപയായിരിക്കും.
ജിയോ ഫിനാൻഷ്യൽ സർവീസസ്
കമ്പനിയും ബ്ലാക്ക്‌റോക്കും ചേർന്ന് 50:50 സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സിന്റെ 6.65 കോടി ഓഹരികൾ 66.5 കോടി രൂപയ്ക്ക് സബ്‌സ്‌ക്രൈബുചെയ്‌തു. സംയുക്ത സംരംഭം ഈ തുക അതിന്റെ ബിസിനസ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ഇതുവരെയുള്ള സംയുക്ത സംരംഭത്തിലെ ആകെ നിക്ഷേപം 84.5 കോടി രൂപയാണ്.
സായ് ലൈഫ് സയൻസസ്
ഹൈദരാബാദിലെ ഗവേഷണ വികസന കാമ്പസിൽ കമ്പനി ഒരു ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
നെസ്‌ലെ ഇന്ത്യ
ഒഡീഷയിലെ ഖോർധയിൽ കമ്പനി നിർമ്മിക്കാൻ പോകുന്ന ഫാക്ടറിക്ക് തറക്കല്ലിട്ടു, ഇത് ഇന്ത്യയിലെ പത്താമത്തെ ഫാക്ടറിയാകും. ആദ്യ ഘട്ടത്തിൽ 900 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെയാണ് ഫാക്ടറി സ്ഥാപിക്കുക.
സൊമാറ്റോ
കമ്പനിയുടെ പേരും ചിഹ്നവും ഏപ്രിൽ 9 മുതൽ സൊമാറ്റോയിൽ നിന്ന് എറ്റേണൽ എന്നാക്കി മാറ്റും.
ജൂപ്പിറ്റർ വാഗൺസ്
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജൂപ്പിറ്റർ ട്രാവഗോങ്ക റെയിൽവീൽ ഫാക്ടറി (ജെടിആർഎഫ്), ഒഡീഷയിലെ ഖോർധയിൽ ഭൂമി ഏറ്റെടുത്തു. ഈ സൗകര്യം വികസിപ്പിക്കുന്നതിനായി ജൂപ്പിറ്റർ ട്രാവഗോങ്ക ഘട്ടം ഘട്ടമായി 2,500 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. പ്ലാന്റിൽ പ്രതിവർഷം ഒരു ലക്ഷം വീൽസെറ്റുകൾ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എച്ച്ഡിഎഫ്‌സി ബാങ്ക്
മൂന്നാം പാദത്തിൽ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൊത്ത വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 5% വർദ്ധിച്ച് 26.44 ലക്ഷം കോടി രൂപയായി. നിക്ഷേപങ്ങൾ ശരാശരി 16% വാർഷികാടിസ്ഥാനത്തിൽ 25.28 ലക്ഷം കോടി രൂപയായി.