image

8 Jan 2024 4:49 AM GMT

Stock Market Updates

തുടക്കത്തിലെ നേട്ടം കൈവിട്ടു; വിപണികളില്‍ ചാഞ്ചാട്ടം

MyFin Desk

initial gains were given up and the markets were volatile
X

Summary

  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവില്‍
  • ബ്രെന്റ് ക്രൂഡ് 1.09 ശതമാനം ഇടിഞ്ഞ് ബാരലിന് 77.90 ഡോളറിലെത്തി.
  • മികച്ച നേട്ടവുമായി ടാറ്റ സ്‍റ്റീല്‍


ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ തിങ്കളാഴ്ച പോസിറ്റീവ് നോട്ടില്‍ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീട് ഇടിവിലേക്ക് നീങ്ങി. ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ പ്രവണതകൾക്കിടയിൽ വിപണി ചാഞ്ചാട്ടം പ്രകടമാക്കുകയാണ്. തുടക്ക വ്യാപാരത്തില്ർ ബിഎസ്ഇ സെൻസെക്‌സ് 155.62 പോയിന്റ് ഉയർന്ന് 72,181.77 ലെത്തി. നിഫ്റ്റി 53.15 പോയിന്റ് ഉയർന്ന് 21,763.95 ലെത്തി.

സെൻസെക്‌സ് കമ്പനികളിൽ ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, എച്ച്‌സിഎൽ ടെക്‌നോളജീസ്, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമ, ടൈറ്റൻ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഐടിസി, ഇൻഡസ്ഇൻഡ് ബാങ്ക്, എൻ‌ടി‌പി‌സി എന്നിവ ഇടിവ് നേരിട്ടു.

ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ്. യുഎസ് വിപണികൾ വെള്ളിയാഴ്ച നേരിയ നേട്ടത്തിലാണ് അവസാനിച്ചത്.

"2023 ഒക്‌ടോബറിലെ നിലയില്‍ നിന്ന് നിഫ്റ്റിയെ ഏകദേശം 14 ശതമാനം വരെ ഉയർത്തിയ വർഷാവസാന റാലി, സാവധാനത്തിൽ അടങ്ങുകയാണ്. റാലിയുടെ പ്രധാന വെല്ലുവിളി യുഎസിലെ മദർ മാർക്കറ്റിൽ നിന്നാണ്, അവിടെ ബലഹീനതയുടെ ലക്ഷണങ്ങൾ കാണിക്കുന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.09 ശതമാനം ഇടിഞ്ഞ് ബാരലിന് 77.90 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച 1,696.86 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബിഎസ്ഇ ബെഞ്ച്മാർക്ക് 178.58 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്ന് 72,026.15 ൽ എത്തി. നിഫ്റ്റി 52.20 പോയിന്റ് അഥവാ 0.24 ശതമാനം ഉയർന്ന് 21,710.80 ലെത്തി.