1 Aug 2024 10:57 AM GMT
Summary
- എന്‍എസ്ഇ നിഫ്റ്റി 59.75 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 25,010.90 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.
- യൂറോപ്യന്‍ വിപണികള്‍ താഴ്ന്ന നിലയിലാണ്
- ബുധനാഴ്ച യുഎസ് ഓഹരികള്‍ നേട്ടം ഉറപ്പിച്ചു.
വ്യാഴാഴ്ച തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണികള്‍ റെക്കോര്‍ഡ് ഗതിയില്‍ തുടര്‍ന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ഇന്‍ഡെക്സ് ഹെവിവെയ്റ്റ് ഓഹരികളാണ് വിപണിയെ ഇന്ന് നയിച്ചത്.
സെന്‍സെക്സ് 126.21 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന് 81,867.55 എന്ന പുതിയ ഉയരത്തിലെത്തി. ഇന്‍ട്രാ-ഡേ സെഷനില്‍, 388.15 പോയിന്റ് അഥവാ 0.47 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിലയായ 82,129.49 ലെത്തി.
എന്‍എസ്ഇ നിഫ്റ്റി 59.75 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 25,010.90 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ഇന്‍ട്രാഡേയില്‍, ഇത് ആദ്യമായി റെക്കോര്‍ഡ് 25,000 ലെവലിലെത്തി. 127.15 പോയിന്റ് അല്ലെങ്കില്‍ 0.50 ശതമാനം ഉയര്‍ന്ന് 25,078.30 ലാണ് എത്തിയത്.
സെന്‍സെക്സ് ഓഹരികളില്‍ നിന്ന്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, നെസ്ലെ ഇന്ത്യ, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, മാരുതി സുസുക്കി ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
എന്നാല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടാറ്റ മോട്ടോഴ്സ് എന്നിവ നഷ്ടം നേരിട്ടു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ട്രേഡില്‍ ബാരലിന് 0.98 ശതമാനം ഉയര്‍ന്ന് 81.63 യുഎസ് ഡോളറിലെത്തി.
ഏഷ്യന്‍ വിപണികളില്‍ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവ് ടെറിട്ടറിയില്‍ ക്ലോസ് ചെയ്തപ്പോള്‍ സിയോള്‍ പച്ചയില്‍ അവസാനിച്ചു. വ്യാഴാഴ്ച മിഡ് സെഷന്‍ ഡീലുകളില്‍ യൂറോപ്യന്‍ വിപണികള്‍ താഴ്ന്ന നിലയിലാണ്. ബുധനാഴ്ച യുഎസ് ഓഹരികള്‍ നേട്ടം ഉറപ്പിച്ചു.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ബുധനാഴ്ച മൂലധന വിപണിയില്‍ അറ്റ വില്‍പ്പനക്കാരായിരുന്നു. 3,462.36 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
ബുധനാഴ്ച, ബിഎസ്ഇ സെന്‍സെക്‌സ് 285.94 പോയിന്റ് അല്ലെങ്കില്‍ 0.35 ശതമാനം ഉയര്‍ന്ന് 81,741.34 എന്ന നിലയില്‍ എക്കാലത്തേയും ഉയര്‍ന്ന ക്ലോസിങ്ങാണ് രേഖപ്പെടുത്തിയത്. എന്‍എസ്ഇ നിഫ്റ്റി 93.85 പോയിന്റ് അല്ലെങ്കില്‍ 0.38 ശതമാനം ഉയര്‍ന്ന് 214,951 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. .