image

11 March 2025 4:33 PM IST

Stock Market Updates

നിക്ഷേപകർ കൈവിടുന്നോ? ഫ്ലാറ്റായി ക്ലോസ് ചെയ്ത് വിപണി

MyFin Desk

നിക്ഷേപകർ കൈവിടുന്നോ? ഫ്ലാറ്റായി ക്ലോസ് ചെയ്ത് വിപണി
X

കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിക്കാതെയാണ് ഓഹരി വിപണി ഇന്ന് കടന്നു പോയത്. ഇന്നലെ നഷ്ടത്തിലായിരുന്ന വിപണി ഫ്ലാറ്റായാണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്സ് 12.85 പോയിന്റ് അഥവാ 0.02 ശതമാനം ഇടിഞ്ഞ് 74,102.32 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 37.60 പോയിന്റ് അഥവാ 0.17 ശതമാനം ഉയർന്ന് 22,497.90 ൽ ക്ലോസ് ചെയ്തു.

സെൻസെസ് ഓഹരികൾ ( Top Gainers, Losers )

ഇസൺ ഫാർമസ്യൂട്ടിക്കൽസ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്നോളജീസ്, മാരുതി സുസുക്കി ഇന്ത്യ, ലാർസൻ ആൻഡ് ട്യൂബ്രോ, റിലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൊമാറ്റോ, ഹിന്ദുസ്ഥാൻ യൂണിലിവർ, പവർ ഗ്രിഡ്, ആക്സിസ് ബാങ്ക്, അൾട്രാടെക് സിമന്റ്, അദാനി പോർട്ട്സ്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവ ഇടിവ് നേരിട്ടു.

നിഫ്റ്റി 50 ( Top Gainers, Losers )

ട്രെന്റ്, ബിപിസിഎൽ, സൺ ഫാർമ, ബിഇഎൽ, ഐസിഐസിഐ ബാങ്ക്, ശ്രീറാം ഫിനാൻസ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, എം ആൻഡ് എം, പവർഗ്രിഡ്, എച്ച്‌യുഎൽ, സിപ്ല എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു.

സെക്ടറൽ സൂചിക

സെക്ടറൽ സൂചികകളിൽ മെറ്റൽ, റിയൽറ്റി, ടെലികോം, ഓയിൽ ആൻഡ് ഗ്യാസ് എന്നീവ 0.5-3 ശതമാനം വരെ നേട്ടമുണ്ടാക്കിയപ്പോൾ ഓട്ടോ, ഐടി, ബാങ്ക് എന്നിവ 0.3-0.7 ശതമാനം വരെ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചിക 0.7 ശതമാനം ഇടിഞ്ഞു. ഇന്ത്യ വിക്സ് 0.62 ശതമാനം ഉയർന്ന് 14.07 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, ടോക്കിയോയും സിയോളും താഴ്ന്ന നിലയിലായിരുന്നു. ഹോങ്കോംഗ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ഷാങ്ഹായ് നേട്ടത്തിലാണ് അവസാനിച്ചത്. തിങ്കളാഴ്ച യുഎസ് വിപണികൾ 4 ശതമാനം ഇടിഞ്ഞു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.71 ശതമാനം ഉയർന്ന് ബാരലിന് 69.77 യുഎസ് ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ​​പൈസ ഉയർന്ന് 87.21 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.