image

8 Jan 2025 11:37 AM GMT

Stock Market Updates

വിപണി ഇന്നും ചുവപ്പിൽ തന്നെ, അറിയാം ഇടിവിന് കാരണമായ ഘടകങ്ങൾ

MyFin Desk

വിപണി ഇന്നും ചുവപ്പിൽ തന്നെ, അറിയാം ഇടിവിന് കാരണമായ ഘടകങ്ങൾ
X

Summary

ഓഹരി വിപണിയിൽ ഇടിവ്


അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത് ഫ്ലാറ്റായാണ്. രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും നേരിയ ഇടിവ് വിപണിക്ക് നേരിടേണ്ടി വന്നു. ഐടി, ഓയിൽ & ഗ്യാസ്, എഫ്എംസിജി മേഖലകളിൽ നിന്നുള്ള വാങ്ങൽ സമ്മർദ്ദമാണ് വിപണിക്ക് താങ്ങായത്. സെൻസെക്സ് 50.62 പോയിന്റ് അഥവാ 0.06 ശതമാനം ഇടിഞ്ഞ് 78,148.49 ലും നിഫ്റ്റി 18.95 പോയിന്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 23,688.95 ലും ക്ലോസ് ചെയ്തു.

സെൻസെക്സിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, ഏഷ്യൻ പെയിൻ്റ്‌സ്, എച്ച്‌സിഎൽ ടെക്, മാരുതി തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ അപ്പോളോ ഹോസ്പിറ്റൽസ്, ട്രെന്റ്, ബജാജ് ഓട്ടോ, അദാനി പോർട്ട്സ്, ശ്രീറാം ഫിനാൻസ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ് എന്നിവ പോസിറ്റീവ് മേഖലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടോക്കിയോ, ഹോങ്കോങ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ പച്ച നിറത്തിലാണ് വ്യാപാരം നടത്തിയത്. ചൊവ്വാഴ്ച യുഎസ് വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചികയാണ് മികച്ച നേട്ടം നൽകിയത്. 1.39 ശതമാനമാണ് സൂചിക ഉയർന്നത്. നിഫ്റ്റി ഐടി, FMCG സൂചികകൾ 0.41 ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഹെൽത്ത് കെയർ സൂചിക 1.17 ശതമാനവും ഫാർമ സൂചിക ഒരു ശതമാനവും നഷ്ടം നൽകി. നിഫ്റ്റി മെറ്റൽ, PSU Bank സൂചികകൾ 0.80 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു. ഇന്ത്യ വിക്സ് സൂചിക 1.33 ശതമാനം താഴ്ന്ന് 14.46ൽ എത്തി.

എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ ചൊവ്വാഴ്ച 1,491.46 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.79 ശതമാനം ഉയർന്ന് ബാരലിന് 77.66 ഡോളറിലെത്തി.