13 March 2025 4:32 PM IST
വിപണി അഞ്ചാം ദിവസവും ചുവപ്പണിഞ്ഞു; ഓട്ടോ, റിയൽറ്റി ഓഹരികളിൽ കനത്ത നഷ്ടം
MyFin Desk
ഇന്ത്യൻ ഓഹരി വിപണിയിൽ നഷ്ടക്കഥ തുടരുന്നു. സൂചികകൾ തുടർച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 200.85 പോയിന്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 73,828.91 ലും, നിഫ്റ്റി 73.30 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 22,397.20 ലും ക്ലോസ് ചെയ്തു. റിയാലിറ്റി, ഐടി, ഓട്ടോ ഓഹരികളിലെ വിൽപ്പനയാണ് വിപണിയിൽ പ്രതിഫലിച്ചത്.
സെൻസെസ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ 8 എണ്ണം മാത്രമാണ് ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ്, ടാറ്റ സ്റ്റീൽ, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ്, സൺ ഫാർമ എന്നിവ നേട്ടത്തിലെത്തിയപ്പോൾ ആർഐഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, സൊമാറ്റോ, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, എച്ച്യുഎൽ എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 50 ( Top Gainers, Losers )
നിഫ്റ്റിയിൽ 12 ഓഹരികൾ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഇഎൽ, എസ്ബിഐ, സിപ്ല, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ എന്നിവയാണ് കൂടുതൽ നേട്ടത്തിൽ ക്ലോസ് ചെയ്തത്. ശ്രീറാം ഫിനാൻസ്, ഹീറോ മോട്ടോകോർപ്പ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിൻഡാൽകോ എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തത്.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, പിഎസ്‌യു ബാങ്ക് എന്നിവ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. സൂചികകൾ 0.01- 0.43 ശതമാനം വരെ ഉയർന്നു. അതേസമയം നിഫ്റ്റി ഓട്ടോ, ഐടി, മെറ്റൽ, റിയൽറ്റി എന്നിവ 0.5 - 1 ശതമാനം വരെ ഇടിഞ്ഞു.
ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.7 ശതമാനം വീതം ഇടിഞ്ഞു. ഇന്ത്യ വിക്സ് -3.01 ശതമാനം ഇടിഞ്ഞ് 13.28 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ്, സിയോൾ എന്നിവ താഴ്ന്ന നിലയിലായിരുന്നു. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലായിരുന്നു വ്യാപാരം. ബുധനാഴ്ച യുഎസ് വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു.
ആഗോള എണ്ണ ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് 0.34 ശതമാനം കുറഞ്ഞ് ബാരലിന് 70.71 യുഎസ് ഡോളറിൽ വ്യാപാരം നടത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഉയർന്ന് 87 ൽ എത്തി.