image

30 July 2024 11:28 AM IST

Stock Market Updates

വിപണിയില്‍ അസ്ഥിരത; ഫ്‌ളാറ്റ് ട്രേഡുമായി സൂചികകള്‍

MyFin Desk

വിപണിയില്‍ അസ്ഥിരത; ഫ്‌ളാറ്റ് ട്രേഡുമായി സൂചികകള്‍
X

Summary

  • ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പ്രഖ്യാപനവും ബുധനാഴ്ച്ചാണ്.
  • മ്യൂച്വല്‍ ഫണ്ടുകളിലേക്ക് സുസ്ഥിര മൂലധനം ഒഴുകുന്നു
  • തിങ്കളാഴ്ച യുഎസ് വിപണികള്‍ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.


ചൊവ്വാഴ്ച്ച ആദ്യഘട്ട വ്യാപാരത്തില്‍ ആഭ്യന്തര സൂചികകള്‍ ഉയര്‍ന്നെങ്കിലും ആഗോള വിപണിയിലെ മാന്ദ്യവും പുതിയ വിദേശ ഫണ്ടുകളുടെ ഒഴുക്കും അസ്ഥിരമായ വ്യാപാരത്തിലേക്കാണ് നയിച്ചത്. ഇത് ഫ്‌ളാറ്റ് ട്രേഡിന് കാരണമായി. ബിഎസ്ഇ സെന്‍സെക്സ് 46.5 പോയിന്റ് ഉയര്‍ന്ന് 81,402.34 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 13.15 പോയിന്റ് ഉയര്‍ന്ന് 24,849.25 ലെത്തി.

സെന്‍സെക്സില്‍ പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റന്‍, ബജാജ് ഫിന്‍സെര്‍വ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. അതേസമയം അള്‍ട്രാടെക് സിമന്റ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, നെസ്ലെ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിട്ടു.

ഏഷ്യന്‍ വിപണികളില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ്. തിങ്കളാഴ്ച യുഎസ് വിപണികള്‍ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.

'മ്യൂച്വല്‍ ഫണ്ടുകളിലേക്ക് സുസ്ഥിര മൂലധനം ഒഴുകുന്നു. റീട്ടെയില്‍ നിക്ഷേപകരുടെ ആവേശം വിപണിയെ പ്രതിരോധിക്കും. ഉയര്‍ന്ന മൂല്യനിര്‍ണ്ണയം ആശങ്കാജനകമായി തുടരുകയാണ്. ഇപ്പോള്‍ വിപണിയിലെ ആരോഗ്യകരമായ ഒരു പ്രവണത നല്ല വരുമാനം ദൃശ്യമാകുന്ന ഉയര്‍ന്ന നിലവാരമുള്ള ഓഹരികളാണ്. ഉയര്‍ന്ന മൂല്യനിര്‍ണ്ണയത്തില്‍ അപ്രതീക്ഷിത ട്രിഗറുകള്‍ വിപണിയിലെ തിരുത്തലുകള്‍ക്ക് കാരണമാകും. അതിനാല്‍, നിക്ഷേപകര്‍ ഇപ്പോള്‍ ഓഹരികള്‍ പിന്തുടരുന്നതില്‍ അല്‍പ്പം ജാഗ്രത പാലിക്കണം,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

ബുധനാഴ്ചത്തെ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (FOMC) മീറ്റിംഗും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സൂചനകള്‍ക്കായി വിപണി ശ്രദ്ധയോടെ വീക്ഷിക്കകയാണ്. ബ്രെന്റ് ക്രൂഡ് 0.41 ശതമാനം ഇടിഞ്ഞ് ബാരലിന് 79.45 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) തിങ്കളാഴ്ച 2,474.54 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

തിങ്കളാഴ്ച ബിഎസ്ഇ സെന്‍സെക്സ് 23.12 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 81,355.84 ല്‍ ക്ലോസ് ചെയ്തു. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. എന്‍എസ്ഇ നിഫ്റ്റി 1.25 പോയിന്റ് അഥവാ 0.01 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന 24,836.10 ലാണ് അവസാനിച്ചത്. ഇന്നലെ ഇന്‍ട്രാ ഡേ വ്യാപാരത്തില്‍ സെന്‍സെക്‌സ് 164.9 പോയിന്റ് അല്ലെങ്കില്‍ 0.66 ശതമാനം ഉയര്‍ന്ന് 24,999.75 എന്ന പുതിയ റെക്കോര്‍ഡിലെത്തി.