10 May 2024 5:00 AM GMT
Summary
- ഐടിസി, റിലയയന്‍സ് ഓഹരികള്‍ വിപണിയെ തുണച്ചു
- ക്രൂഡ് വില ഉയര്‍ച്ചയില്‍
- വ്യാഴാഴ്ച്ച വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായി
ഐടിസിയുടേയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേയും ഓഹരികളുടെ വില്‍പ്പന മുന്നേറ്റവും ആഗോള പ്രവണതകളും ആദ്യഘട്ടവ്യാപാരത്തെ നേട്ടത്തിലെത്തിച്ചു. 30 ഷെയര്‍ ബിഎസ്ഇ സെന്‍സെക്‌സ് 203.52 പോയിന്റ് ഉയര്‍ന്ന് 72,607.69 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 83.7 പോയിന്റ് ഉയര്‍ന്ന് 22,041.20 ലുമാണ് വ്യാപാരം തുടങ്ങിയത്.
ഐടിസി, ആക്സിസ് ബാങ്ക്, എന്‍ടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ ടെക്നോളജീസ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്നിവയുടെ ഓഹരികളാണ് പിന്നാക്കം നില്‍ക്കുന്നത്.
ഏഷ്യന്‍ വിപണികളില്‍, സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം ഷാങ്ഹായ് താഴ്ന്ന നിലയിലാണ്.
വ്യാഴാഴ്ച അമേരിക്കന്‍ ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്. 'വിദേശ വിപണികളിലെ നേട്ടം പ്രാദേശിക സൂചികകളെ സഹായിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസത്തെ വില്‍പ്പനയ്ക്ക് ശേഷം വെള്ളിയാഴ്ച ആദ്യ വ്യാപാരത്തില്‍ നേട്ടം രേഖപ്പെടുത്തിയിരിക്കുകയാണ്,' മേത്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയര്‍ വിപി (റിസര്‍ച്ച്) പ്രശാന്ത് തപ്സെ പറഞ്ഞു. ബ്രെന്റ് ക്രൂഡ് 0.55 ശതമാനം ഉയര്‍ന്ന് ബാരലിന് 84.34 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) വ്യാഴാഴ്ച 6,994.86 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.