image

9 Jan 2025 11:30 AM GMT

Stock Market Updates

തുടർച്ചയായി രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തിൽ, അറിയാം ഇടിവിന് കാരണമായ ഘടകങ്ങൾ

MyFin Desk

തുടർച്ചയായി രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തിൽ, അറിയാം ഇടിവിന് കാരണമായ ഘടകങ്ങൾ
X

അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത് നഷ്ടത്തോടെയാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി ഇടിവിൽ അവസാനിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, റിലയൻസ് എന്നി ഓഹരികളുടെ വിൽപ്പനയാണ് വിപണിയെ ഇടിവിലേക്കു നയിച്ചത്.

സെൻസെക്സ് 528.28 പോയിന്റ് ഇടിഞ്ഞ് 77,620.21ലും നിഫ്റ്റി 162.45 പോയിന്റ് ഇടിഞ്ഞ് 23,526.50 ലുമായിരുന്നു ഇന്ന് വ്യപാരം അവസാനിപ്പിച്ചത്.

ടാറ്റ സ്റ്റീൽ, സൊമാറ്റോ, ലാർസൻ & ട്യൂബ്രോ, ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, TCS, ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു. നെസ്‌ലെ, ഹിന്ദുസ്ഥാൻ യൂണിലിവർ, മഹീന്ദ്ര & മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ഭാരതി എയർടെൽ എന്നിവ നേട്ടമുണ്ടാക്കി.

ഏഷ്യൻ വിപണികളിൽ, സിയോൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലായിരുന്നു. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരമാണ് നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ കൂടുതലും പച്ചപ്പിലാണ് അവസാനിച്ചത്.

നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ളവ എല്ലാ സൂചികകളും ഇന്ന് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സൂചിക 0.94 ശതമാനം ഉയർന്നു. നിഫ്റ്റി റിയലിറ്റി സൂചികയാണ് ഏറ്റവും വലിയ ഇടിവ് നൽകിയത്. സൂചിക 2.58 ശതമാനം ഇടിഞ്ഞു. നിഫ്റ്റി എൻജി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒന്നര ശതമാനവും നഷ്ടം നൽകി. നിഫ്റ്റി ഐടി മെറ്റൽ സൂചികകൾ ഒരു ശതമാനത്തോളവും ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു. ഇന്ത്യ വിക്സ് സൂചിക 1.33 ശതമാനം ഉയർന്ന് 14.65 ൽ എത്തി.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.11 ശതമാനം ഇടിഞ്ഞ് ബാരലിന് 76.05 ഡോളറിലെത്തി.