image

13 Jan 2025 11:43 AM GMT

Stock Market Updates

വീണ്ടും നിരാശയുടെ ദിനങ്ങൾ, നാലാം ദിവസവും വിപണി ഇടിവില്‍

MyFin Desk

വീണ്ടും നിരാശയുടെ ദിനങ്ങൾ, നാലാം ദിവസവും വിപണി ഇടിവില്‍
X

അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ ഇടിവോടെയാണ്. തുടർച്ചയായി നാലാം ദിവസമാണ് വിപണി ഇടിവിൽ അവസാനിക്കുന്നത്. ആഗോള വിപണികളിൽ നിന്നുള്ള ഉയർന്ന വിൽപ്പനയും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും വിപണിയെ ഇടിവിലെത്തിച്ചു.

സെൻസെക്സ് 1,048.90 പോയിന്റ് അഥവാ 1.36 ശതമാനം ഇടിഞ്ഞ് 76,330.01ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 345.55 പോയിന്റ് അഥവാ 1.47 ശതമാനം ഇടിഞ്ഞ് ഇടിഞ്ഞ് 23,085.95 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

സെൻസെക്സിൽ പവർ ഗ്രിഡ്, അദാനി പോർട്ട്സ്, ടാറ്റ സ്റ്റീൽ, എൻ‌ടി‌പി‌സി, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, മഹീന്ദ്ര & മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ്, സൺ ഫാർമ, അൾട്രാടെക് സിമൻറ് എന്നി ഓഹരികൾ നഷ്ടം നേരിട്ടപ്പോൾ ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ നേട്ടത്തിലായിരുന്നു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

എല്ലാ സെക്ടറിൽ സൂചികകളും ഇന്ന് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി റിയാലിറ്റി സൂചികയാണ് ഏറ്റവും വലിയ ഐടിവി നേരിട്ടത്. 6.38 ശതമാന സൂചിക ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞു. നിഫ്റ്റി മീഡിയ സൂചിക 4.44 ശതമാനമാവും ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി എനർജി, മെറ്റൽ സൂചികകൾ മൂന്നര ശതമാനത്തോളവും നഷ്ടം നൽകി. നിഫ്റ്റി ഹെൽത്ത് കെയർ, ഫർമാ സൂചികകൾ രണ്ടര ശതമാനം താഴ്ന്നു.

നിഫ്റ്റി മിഡ്‌ക്യാപ് സൂചിക 4 ശതമാനം ഇടിഞ്ഞു, 2024 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവ് രേഖപ്പെടുത്തി, സ്‌മോൾക്യാപ് സൂചികയും 4 ശതമാനം ഇടിഞ്ഞു, അഞ്ച് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യ വിക്സ് സൂചിക 7.26 ശതമാനം ഉയർന്ന് 15.99 ൽ എത്തി.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 1.43 ശതമാനം ഉയർന്ന് 80.90 യുഎസ് ഡോളറിലെത്തി.