7 Oct 2024 12:37 PM GMT
തുടർച്ചയായി ആറാം ദിവസവും ആഭ്യന്തര വിപണി ഇടിവിൽ. ആഗോള വിപണികളിലെ സമ്മിശ്ര വ്യപാരം വിപണിയെ ബാധിച്ചു. ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ വില്പനതയും വിപണിക്ക് വിനയായി. ച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ പ്രധാന ഓഹരികളിൽ ഇടിവും സൂചികകളെ നഷ്ടത്തിലെത്തിച്ചു.
സെൻസെക്‌സ് 638.45 പോയിൻ്റ് അഥവാ 0.78 ശതമാനം ഇടിഞ്ഞ് 81,050 ലും നിഫ്റ്റി 218.85 പോയിൻ്റ് അഥവാ 0.87 ശതമാനം ഇടിഞ്ഞ് 24,795.75 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സിൽ അദാനി പോർട്ട്‌സ്, എൻടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർഗ്രിഡ്, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടൈറ്റൻ, അൾട്രാടെക് സിമൻ്റ് ഓഹരികൾ ഇടിഞ്ഞു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, ഭാരതി എയർടെൽ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ്, സിയോൾ എന്നിവ നേട്ടത്തിലാണ് വ്യാപാരം അവ്യവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം തുടരുന്നു.
ബ്രെൻ്റ് ക്രൂഡ് 2.09 ശതമാനം ഉയർന്ന് ബാരലിന് 79.68 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.36 ശതമാനം ഉയർന്ന് 2677 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.99 ൽ എത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 9,896.95 കോടി രൂപയുടെ ഇഓഹരികളാണ് വിറ്റഴിച്ചത്.ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 8,905.08 കോടി രൂപയുടെ ഓഹരികൾ വാങ്ങി.