image

14 Oct 2024 12:39 PM GMT

Stock Market Updates

25,000ൽ തിരിച്ചെത്തി നിഫ്റ്റി

MyFin Desk

25,000ൽ തിരിച്ചെത്തി നിഫ്റ്റി
X

മികച്ച നേട്ടത്തോടെയാണ് ആഭ്യന്തര വിപണി ഇന്ന് വ്യപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ കുതിപ്പ് ആഭ്യന്തര വിപണിയിലും ദൃശ്യമായിരുന്നു. ഐടി, ബാങ്കിംഗ് ഓഹരികളിലെ കുതിപ്പ് സൂചികകൾക്ക് കരുത്തേകി. സെൻസെക്‌സ് 592 പോയിൻ്റ് ഉയർന്നപ്പോൾ നിഫ്റ്റി 25,000 ലെവൽ തിരിച്ചുപിടിച്ചു.

സെൻസെക്‌സ് 591.69 പോയിൻ്റ് അഥവാ 0.73 ശതമാനം ഉയർന്ന് 81,973.05 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 163.70 പോയിൻ്റ് അഥവാ 0.66 ശതമാനം ഉയർന്ന് 25,127.95 ൽ വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്സിൽ ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, ഐടിസി, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ, എച്ച്‌സിഎൽ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

മാരുതി സുസുക്കി ഇന്ത്യ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, അൾട്രാടെക് സിമൻറ്, നെസ്‌ലെ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) തുടങ്ങിയ ഓഹരികൾ ഇടിവിലാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 1.35 ലക്ഷം കോടി രൂപ ഉയർന്ന് 4,63,62,781.71 രൂപയിലെത്തി.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.28 ശതമാനവും സ്മോൾക്യാപ് സൂചിക 0.06 ശതമാനവും ഉയർന്നു.

“ബാങ്കിംഗ്, ഐടി, റിയാലിറ്റി ഓഹരികളിലെ നേട്ടത്തിൻ്റെ ഫലമായി വിപണികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ വിലയിലെ കുത്തനെ ഇടിവ് വിപണികൾക്ക് വലിയ പ്രചോദനം നൽകി.

“വീണ്ടെടുപ്പ് ശക്തമായ ബുള്ളിഷ് ട്രെൻഡിന് ആക്കം കൂട്ടില്ല, കാരണം ഈ മാസം എഫ്ഐഐകൾ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറുന്നതും പശ്ചിമേഷ്യയിലെ സംഘർഷവും നിക്ഷേപകർക്കിടയിൽ വളരെയധികം ജാഗ്രത സൃഷ്ടിച്ചു,” മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് സീനിയർ വിപി (ഗവേഷണം) പ്രശാന്ത് താപ്‌സെ പറഞ്ഞു.

സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഭക്ഷ്യവസ്തുക്കൾ, പച്ചക്കറികൾ എന്നിവയിലെ വില കൂടിയതിനാൽ മൊത്തവില പണപ്പെരുപ്പം സെപ്റ്റംബറിൽ 1.84 ശതമാനമായി ഉയർന്നു.

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 1.31 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത് (-)0.07 ശതമാനമായിരുന്നു.

ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, സിയോൾ എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ ഹോങ്കോങ് നെഇടിവോടെയാണ് വ്യപാരം അവസാനിപ്പിച്ചത്. ചൈനയുടെ ഉത്തേജക പദ്ധതികൾ നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം പകരുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യപാരത്തിലാണ്.

ബ്രെൻ്റ് ക്രൂഡ് 2.52 ശതമാനം ഇടിഞ്ഞ് ബാരലിന് 77.05 ഡോളറിലെത്തി.