10 Oct 2024 11:41 AM GMT
അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. ആഗോള വിപണികളിൽ നിന്നുള്ള നേട്ടത്തോടെയുള്ള വ്യാപാരം അഭ്യന്തര വിപണിയിലും ദൃശ്യമായിരുന്നു. ബാങ്കിംഗ്, പവർ, വ്യാവസായിക ഓഹരികളിലെ നേട്ടം കാരണം സൂചികകൾ പച്ചയിൽ അവസാനിച്ചു.
സെൻസെക്‌സ് 144.31 പോയിൻ്റ് അഥവാ 0.18 ശതമാനം ഉയർന്ന് 81,611.41ലും നിഫ്റ്റി 16.50 പോയിൻ്റ് അഥവാ 0.07 ശതമാനം ഉയർന്ന് 24,998.45 ൽ ക്ലോസ് ചെയ്തു.
സെൻസെക്സിൽ കൊട്ടക് മഹീന്ദ്ര ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, പവർ ഗ്രിഡ്, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ, എൻടിപിസി, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ടെക് മഹീന്ദ്ര, സൺ ഫാർമസ്യൂട്ടിക്കൽസ്, ഇൻഫോസിസ്, ടൈറ്റൻ, ടാറ്റ മോട്ടോഴ്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെയാണ്.
സെക്ടറൽ സൂചികയിൽ ഐടി സൂചിക ഒരു ശതമാനവും ഫാർമ സൂചിക 2 ശതമാനവും റിയൽറ്റി സൂചിക 0.4 ശതമാനവും ഇടിഞ്ഞപ്പോൾ ബാങ്ക് സൂചിക ഒരു ശതമാനവും പവർ സൂചിക 0.7 ശതമാനവും മെറ്റൽ സൂചിക 0.3 ശതമാനവും ഉയർന്നു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾക്യാപ് സൂചിക 0.4 ശതമാനം ഉയർന്നു.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഹോങ്കോങ്, ഷാങ്ഹായ്, സിയോൾ എന്നിവ നേട്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ ബുധനാഴ്ച നേട്ടത്തോടെയാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 4,562.71 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 3,508.61 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബ്രെൻ്റ് ക്രൂഡ് ബാരലിന് 1.37 ശതമാനം ഉയർന്ന് 77.63 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.98ൽ എത്തി.