image

30 Jan 2025 11:36 AM GMT

Stock Market Updates

ഓഹരി വിപണി മൂന്നാം ദിവസവും നേട്ടത്തില്‍; രൂപ 86.64 ൽ, വീണ്ടും നഷ്ടം

MyFin Desk

domestic market fell sharply at the end of the trade
X

തുടർച്ചയായ മൂന്നാം ദിവസവും നേട്ടം നിലനിർത്തി വിപണി. സെൻസെക്സ് 226.85 പോയിന്റ് അഥവാ 0.3% ഉയർന്ന് 76,759.81 എന്ന നിലയിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 86.4 പോയിന്റ് അഥവാ 0.37% ഉയർന്ന് 23,249.5 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. റിലയൻസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളുടെ കുതിപ്പായിരുന്നു ഇന്ന് വിപണി നേട്ടത്തിലെത്താൻ കാരണമായത്.

സെൻസെക്സ് ഓഹരികൾ

ഭാരതി എയർടെൽ, പവർ ഗ്രിഡ്, ബജാജ് ഫിനാൻസ്, നെസ്‌ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിന്റ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം ടാറ്റ മോട്ടോഴ്‌സ് 7.37% ഇടിഞ്ഞു. ബജാജ് ഫിൻസെർവ്, അദാനി പോർട്ട്‌സ്, ടെക് മഹീന്ദ്ര, സൊമാറ്റോ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നി ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സെക്ടറൽ സൂചിക

സെക്ടറിൽ സൂചികകളിൽ ഓട്ടോ, ഐടി, മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ 0.4-2% ഇടിവ് നേരിട്ടപ്പോൾ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, ഫാർമ, ഊർജ്ജം, പൊതുമേഖലാ സ്ഥാപനങ്ങൾ, എഫ്എംസിജി, റിയൽറ്റി മേഖലകൾ 0.5-1% നേട്ടം കൈവരിച്ചു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.01 ഇടിഞ്ഞപ്പോൾ സ്മോൾക്യാപ് സൂചിക 0.07 ശതമാനം ഉയർന്നു. ഇന്ത്യ വിക്സ് 6.70 ശതമാനം ഇടിഞ്ഞ്‌ 17.39 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ ടോക്കിയോ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഷാങ്ഹായ്, ഹോങ്കോംഗ്,സിയോൾ എന്നിവിടങ്ങളിലെ വിപണികൾക്ക്‌ ഇന്ന് അവധിയായിരുന്നു. യൂറോപ്യൻ വിപണികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.43 ശതമാനം ഇടിഞ്ഞ് ബാരലിന് 76.25 യുഎസ് ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 86.64 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.