12 Dec 2023 5:51 AM GMT
Summary
ഏകദേശം 1000-1200 കോടി രൂപയായിരിക്കും സമാഹരിക്കുക
സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ ഓഹരി വില ഇന്നലെ (11 ഡിസംബര്‍) 15 ശതമാനത്തോളം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) സ്‌പൈസ് ജെറ്റിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഓഹരികള്‍ മുന്നേറിയത്.
കോമണ്‍ ഇക്വറ്റി ഷെയര്‍ വഴിയോ അല്ലെങ്കില്‍ പ്രിഫറന്‍സ് ഷെയര്‍ വഴിയോ ആയിരിക്കും ധനസമാഹരണം.
ഏകദേശം 1000-1200 കോടി രൂപയായിരിക്കും സമാഹരിക്കുക. ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം നല്‍കാനും ഗ്രൗണ്ടിലിറക്കിയ വിമാനങ്ങളുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനുമായിരിക്കും ധനസമാഹരണത്തിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കുക.
കടബാധ്യതയിലുള്ള എയര്‍ലൈനാണ് സ്‌പൈസ് ജെറ്റ്. കമ്പനിയുടെ ഇന്ത്യയിലുടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. പുനെ, പട്‌ന, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ കഴിഞ്ഞ ദിവസം തടസപ്പെട്ടിരുന്നു.
ഇന്നലെ (11 ഡിസംബര്‍ 2023) സ്‌പൈസ് ജെറ്റ് ഓഹരി ഉച്ചയോടെ 15 ശതമാനത്തോളം ഉയര്‍ന്ന് 63.69 രൂപയിലെത്തി.
ഇന്നലെ വ്യാപാരം ക്ലോസ് ചെയ്തത് 60.57 രൂപ എന്ന നിലയിലാണ്.
ഡിസംബര്‍ 12നും സ്‌പൈസ് ജെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് ധനസമാഹരണ ചര്‍ച്ച ചെയ്യുന്നത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.