18 Jan 2024 8:19 AM GMT
Summary
- അറ്റ പലിശ വരുമാനത്തില്‍ വാര്‍ഷിക ഇടിവ്
- ആസ്‍തി ഗുണ നിലവാരം മെച്ചപ്പെട്ടു
- പ്രവര്‍ത്തന ലാഭത്തിലും കുതിപ്പ്
ഒക്റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ മികച്ച അറ്റാദായ വളർച്ചയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. വാർഷികാടിസ്ഥാനത്തില്‍ 197.42 ശതമാനം ഉയര്‍ച്ചയാണ് അറ്റാദായത്തില്‍ ഉണ്ടായിരിക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ 305.6 കോടി രൂപയാണ് എസ്ഐബി അറ്റാദായമായി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയ 102.75 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 197.42 ശതമാനം വളര്‍ച്ചയാണിത്. ഒക്‌ടോബർ-ഡിസംബർ കാലയളവിൽ, ബാങ്കിന്റെ അറ്റ പലിശ വരുമാനം 0.7% ഇടിഞ്ഞ് 819 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തില്‍ ഇത് 825 കോടി രൂപയായിരുന്നു.
മൊത്തം നിഷ്‌ക്രിയ ആസ്‍തി രണ്ടാം പാദത്തിലെ 4.96 ശതമാനത്തിൽ നിന്ന് മൂന്നാംപാദത്തില്‍ 4.74 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി ഇക്കാലയളവില്‍ 1.70 ശതമാനത്തിൽ നിന്ന് 1.61 ശതമാനമായി. വകയിരുത്തലുകള്‍ക്ക് മുമ്പുള്ള പ്രവര്‍ത്തന ലാഭം 483 കോടി രൂപയാണ്. മുന്‍ വര്‍ഷം മൂന്നാം പാദത്തിലിത് 203 കോടി രൂപയായിരുന്നു.