image

26 Dec 2023 7:48 AM

Stock Market Updates

തുടര്‍ച്ചയായ രണ്ടാം ദിവസവും IREDA ഇടിവില്‍

MyFin Desk

ireda shares fell for the second day in a row
X

Summary

  • ലിസ്റ്റിംഗിനു ശേഷമുണ്ടായ കുതിപ്പിനെ തുടര്‍ന്നു നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുക്കുന്നുണ്ട്
  • 2023 നവംബര്‍ 29-നായിരുന്നു IREDA ലിസ്റ്റ് ചെയ്തത്
  • ഇഷ്യു വില 32 രൂപയും ലിസ്റ്റ് ചെയ്തത് 50 രൂപയ്ക്കുമായിരുന്നു


ഇന്ന് (ഡിസംബര്‍ 26) വ്യാപാര തുടക്കത്തില്‍ IREDA (ഇന്ത്യന്‍ റിന്യുവബിള്‍ എനര്‍ജി ഡവലപ്‌മെന്റ് ഏജന്‍സി) ഓഹരി വില 7.78 ശതമാനം ഇടിഞ്ഞ് 101.30 രൂപയിലെത്തി. ഇത് തുടര്‍ച്ചയായ രണ്ടാം ദിനത്തിലാണ് ഓഹരി ഇടിഞ്ഞത്.

2023 ഡിസംബര്‍ 14ന് ഓഹരി ഒന്നിന് 123.20 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയതിന് ശേഷമാണ് താഴോട്ടുള്ള യാത്ര ആരംഭിച്ചത്. അതിനു ശേഷം ഓഹരി മൂല്യം ഇതുവരെയായി 16.70 ശതമാനത്തോളം ഇടിഞ്ഞു.

ലിസ്റ്റിംഗിനു ശേഷമുണ്ടായ കുതിപ്പിനെ തുടര്‍ന്നു നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുക്കുന്നുണ്ട്.

2023 നവംബര്‍ 29-നായിരുന്നു IREDA ലിസ്റ്റ് ചെയ്തത്. ഓഹരി ഒന്നിന് ഇഷ്യു വില 32 രൂപയും ലിസ്റ്റ് ചെയ്തത് 60 രൂപയ്ക്കുമായിരുന്നു.

ലിസ്റ്റ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഓഹരി 105.33 ശതമാനത്തോളമാണ് കുതിച്ചത്.