18 Dec 2023 12:13 PM
Summary
വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരി വില 879 രൂപയിലാണു ക്ലോസ് ചെയ്തത്
ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ ) ഓഹരി ബിഎസ്ഇയില്‍ ഇന്ന് (ഡിസംബര്‍ 18) വ്യാപാരത്തിനിടെ 13.82 ശതമാനം ഉയര്‍ന്ന് 888.90 രൂപ എന്ന നിലയിലെത്തി. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.
വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരി വില 879 രൂപയിലാണു ക്ലോസ് ചെയ്തത്.
ഐആര്‍സിടിസിയുടെ വിപണി മൂല്യവും ഉയര്‍ന്ന് 70,548 കോടി രൂപയിലെത്തി.
ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ കമ്പനിയുടെ വൈവിധ്യവല്‍ക്കരണവും സമീപകാലത്ത് നിരവധി പുതിയ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഐആര്‍സിടിസിക്കും അതിന്റെ ബിസിനസ്സ് മോഡലിനും നേട്ടങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു വിദഗ്ധര്‍ പറഞ്ഞു.
2023 മാര്‍ച്ച് 29-നാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍ ഐആര്‍സിടിസി ഓഹരിയെത്തിയത്. അന്ന് വില 557.15 രൂപയായിരുന്നു.
ഡിസംബര്‍ 15 ന് ബിഎസ്ഇയില്‍ ക്ലോസ് ചെയ്തത് 780.95 രൂപയിലാണ്