26 Dec 2023 11:27 AM GMT
Summary
- ഇതിനു മുന്‍പ് 4000-ത്തിനു മുകളിലെത്തിയത് 2017 സെപ്റ്റംബറിലായിരുന്നു
- ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരിവില എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 4,091 രൂപയാണ്
- ആതര്‍ എനര്‍ജിയുമായി ഒരു പങ്കാളിത്തം 2023 ഡിസംബര്‍ 6 ന് കമ്പനി പ്രഖ്യാപിച്ചിരുന്നു
ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരിവില ആറ് വര്‍ഷത്തിന് ശേഷം ഇന്നത്തെ (ഡിസംബര്‍ 26) വ്യാപാരത്തില്‍ 4,000 രൂപയ്ക്ക് മുകളില്‍ ക്ലോസ് ചെയ്തു.
ഇന്ന് എന്‍എസ്ഇയില്‍ ഹീറോയുടെ ഓഹരി 2.65 ശതമാനം ഉയര്‍ന്ന് 4,040 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഇതിനു മുന്‍പ് 4000-ത്തിനു മുകളിലെത്തിയത് 2017 സെപ്റ്റംബറിലായിരുന്നു.
ഈ വര്‍ഷം ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരി വില 2,738 രൂപയില്‍ നിന്ന് 4,070 രൂപയിലെത്തുകയുണ്ടായി. 48.64 ശതമാനം നേട്ടമാണ് അതിലൂടെ കൈവരിച്ചത്.
ഇന്നത്തെ വ്യാപാര സെഷനില്‍ ഒരു ഘട്ടത്തില്‍ 3.43 ശതമാനം വരെ ഉയര്‍ന്ന് ഒരു ഓഹരി 4,079 രൂപ എന്ന 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.
ഹീറോ മോട്ടോകോര്‍പ്പിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 4,091 രൂപയാണ്.
രാജ്യത്തുടനീളം ഫാസ്റ്റ് ചാര്‍ജിംഗ് ശൃംഖല സ്ഥാപിക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ആതര്‍ എനര്‍ജിയുമായി ഒരു പങ്കാളിത്തം 2023 ഡിസംബര്‍ 6 ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.