5 Oct 2023 7:49 PM IST
കൊച്ചി: ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ഷെയര്‍ഖാന്‍ പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസസു (എന്‍ഇഎസ്എല്‍) മായി സഹകരിക്കുന്നു.
ഇതിലൂടെ നിലവിലുള്ള ഡീമാറ്റ് ഡെബിറ്റ് പ്ലെഡ്ജ് ഇന്‍സ്ട്രക്ഷന്‍ (ഡിഡിപിഐ) രേഖകളില്‍ നേരിട്ട് ഒപ്പിടല്‍, മുദ്രപ്പത്രവും പ്രിന്റ്ഔട്ടുകളും എടുക്കല്‍ തുടങ്ങിയ വിവിധ പ്രക്രിയകള്‍ ഒഴിവാക്കാം. ഈ പ്ലാറ്റ്‌ഫോം ഡിഡിപിഐ വിവരങ്ങള്‍ സൂക്ഷിക്കുന്ന സംവിധാനമായും പ്രവര്‍ത്തിക്കും.
ഇതോടെ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്ന പ്രക്രിയ പൂര്‍ണമായും ഡിജിറ്റലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രോക്കറേജ് സ്ഥാപനമായി ഷെയര്‍ഖാന്‍ മാറുമെന്ന് ബിഎന്‍പി പാരിബാസ് ഷെയര്‍ഖാന്റെ സിഇഒ ജയ്ദീപ് അറോറ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ നല്‍കുന്ന ഈ നീക്കം വഴി ദശലക്ഷകണക്കിന് ഉപഭോക്താക്കളുടെ സമയം ലാഭിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍ഇഎസ്എല്ലിന്റെ ഡിജിറ്റല്‍ ഡോക്യുമെന്റ് നിര്‍വഹണ സംവിധാനം 24 മണിക്കൂറും ലഭ്യമാണ്. ഈ സംവിധാനം ഇപ്പോള്‍ സെബിയുടെ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനം ഉപയോഗിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും എന്‍ഇഎസ്എല്‍ എംഡിയും സിഇഒയുമായ ദേബജ്യോതി റേ ചൗധരി പറഞ്ഞു.