image

29 Jan 2025 11:36 AM GMT

Stock Market Updates

ബുൾ റൺ തുടരുന്നു; സെൻസെക്സിന് 630 പോയിന്റ് നേട്ടം, പച്ചതൊടീപ്പിച്ചത് ഈ ഓഹരികൾ...

MyFin Desk

ബുൾ റൺ തുടരുന്നു; സെൻസെക്സിന് 630 പോയിന്റ് നേട്ടം, പച്ചതൊടീപ്പിച്ചത് ഈ ഓഹരികൾ...
X

ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 631.55 പോയിന്റ് അഥവാ 0.83 ശതമാനം ഉയർന്ന് 76,532.96 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 205.85 പോയിന്റ് അഥവാ 0.90 ശതമാനം ഉയർന്ന് 23,163.10 ൽ എത്തി. ഐടി, ക്യാപിറ്റൽ ഗുഡ്സ് ഓഹരികളുടെ മികച്ച പ്രകടനം വിപണി നേട്ടത്തിലെത്താൻ കാരണമായി.

സെൻസെക്സ് ഓഹരികൾ

സൊമാറ്റോ, ടാറ്റ മോട്ടോഴ്‌സ്, ഇൻഫോസിസ്, അൾട്രാടെക് സിമന്റ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഐടിസി ഹോട്ടൽസ്, ഭാരതി എയർടെൽ, മാരുതി, ഏഷ്യൻ പെയിന്റ്‌സ്, ഐടിസി എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സെക്ടറൽ സൂചിക

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി മീഡിയ, ക്യാപിറ്റൽ ഗുഡ്സ് , ഐടി, മെറ്റൽ, റിയൽറ്റി എന്നിവ 2-3 ശതമാനം വീതവും ഓട്ടോ, ബാങ്ക്, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 0.5-1.5 ശതമാനം വീതവും ഉയർന്നു. അതേസമയം എഫ്എംസിജി സൂചിക 0.5 ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.5 ശതമാനവും സ്മോൾക്യാപ് സൂചിക 3.2 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 2.44 ശതമാനം ഉയർന്ന് 18.64 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവിടങ്ങളിലെ വിപണികൾക്ക്‌ ഇന്ന് അവധിയായിരുന്നു.

യൂറോപ്യൻ വിപണികളും യുഎസ് വിപണികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.93 ശതമാനം ഇടിഞ്ഞ് ബാരലിന് 76.77 യുഎസ് ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 86.56 ൽ ക്ലോസ് ചെയ്തു.