image

13 Oct 2024 8:53 AM GMT

Stock Market Updates

ഏറ്റവും മികച്ച ഏഴ് കമ്പനികളുടെ സംയോജിത വിപണി മൂല്യം ഇടിഞ്ഞു

MyFin Desk

Nine of the 10 most valuable companies are in losses
X

Summary

  • ടിസിഎസിന്റെ വിപണി മൂല്യം 35,638.16 കോടി ഇടിഞ്ഞ് 15,01,723.41 കോടിരൂപയായി
  • റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 21,351.71 കോടി ഇടിഞ്ഞ് 18,55,366.53 കോടിയിലെത്തി
  • ഭാരതി എയര്‍ടെല്‍ 26,330.84 കോടി രൂപ വര്‍ധിച്ച് വിപണി മൂല്യം 9,60,435.16 കോടിയിലെത്തി


കഴിഞ്ഞയാഴ്ച ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഏഴിന്റെയും സംയോജിത വിപണി മൂല്യം 1,22,107.11 കോടി രൂപ കുറഞ്ഞു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും റിലയന്‍സ് ഇന്‍ഡസ്ട്രീസുമാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ട കമ്പനികള്‍.

കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 307.09 പോയിന്റ് ഇടിഞ്ഞ് 81,381.36 ലെത്തുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂല്യം 35,638.16 കോടി രൂപ ഇടിഞ്ഞ് 15,01,723.41 കോടി രൂപയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 21,351.71 കോടി രൂപ ഇടിഞ്ഞ് 18,55,366.53 കോടി രൂപയുമായി.

ഐടിസിയുടെ മൂല്യം 18,761.4 കോടി രൂപ കുറഞ്ഞ് 6,10,933.66 കോടി രൂപയായപ്പോള്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ മൂല്യം 16,047.71 കോടി രൂപ കുറഞ്ഞ് 6,53,315.60 കോടി രൂപയിലെത്തി.ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) വിപണി മൂലധനം (എംക്യാപ്) 13,946.62 കോടി രൂപ ഇടിഞ്ഞ് 6,00,179.03 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റേത് 11,363.35 കോടി രൂപ ഇടിഞ്ഞ് 8,61,696.24 കോടി രൂപയിലുമെത്തി.

കൂടാതെ, എച്ച്ഡിഎഫ്സി ബാങ്കിന്റെ എംക്യാപ് 4,998.16 കോടി രൂപ കുറഞ്ഞ് 12,59,269.19 കോടി രൂപയായി.

എന്നിരുന്നാലും, ഭാരതി എയര്‍ടെല്‍ 26,330.84 കോടി രൂപ കൂട്ടിച്ചേര്‍ത്തു, അതിന്റെ വിപണി മൂല്യം 9,60,435.16 കോടി രൂപയായി.

ഇന്‍ഫോസിസിന്റെ മൂല്യം 6,913.33 കോടി രൂപ ഉയര്‍ന്ന് 8,03,440.41 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 3,034.36 കോടി രൂപ ഉയര്‍ന്ന് 7,13,968.95 കോടി രൂപയായും ഉയര്‍ന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര സ്ഥാപനമായി തുടര്‍ന്നു.തൊട്ടുപിന്നാലെ ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എല്‍ഐസി എന്നീ കമ്പനികളുമുണ്ട്.