20 Aug 2023 12:30 PM IST
വിപണി മൂല്യത്തില്‍ മൊത്തം 80,200 കോടിയുടെ ഇടിവുമായി 7 ടോപ് 10 കമ്പനികള്‍
MyFin Desk
Summary
- നേട്ടമുണ്ടാക്കിയത് റിലയന്‍സും എച്ച്‍യുഎലും ഇന്‍ഫോസിസും
- വലിയ നഷ്ടം ടിസിഎസിന്‍റെ മൂല്യത്തിന്
ഓഹരി വിപണിയിലെ ദുർബലമായ പ്രവണത തുടരവേ കഴിഞ്ഞ ആഴ്‌ചയും ടോപ് 10 കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്. മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 കമ്പനികളില്‍ ഏഴെണ്ണത്തിന്‍റെ സംയോജിത വിപണി മൂല്യം 80,200.24 കോടി രൂപ കുറഞ്ഞു. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 373.99 പോയിന്റ് അഥവാ 0.57 ശതമാനം ഇടിവാണ് പ്രകടമാക്കിയത്.
റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയ ടോപ് 10 കമ്പനികള്‍. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നിവ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തി.
നഷ്ടത്തിന്‍റെ കണക്കുകള്‍
ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ വിപണി മൂല്യം 29,894.45 കോടി രൂപ കുറഞ്ഞ് 12,32,240.44 കോടി രൂപയായി. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 19,664.06 കോടി രൂപ കുറഞ്ഞ് 12,02,728.20 കോടി രൂപയിലെത്തി. ബജാജ് ഫിനാൻസിന്റെ വിപണി മൂല്യം 12,233.5 കോടി രൂപ ഇടിഞ്ഞ് 4,15,763.47 കോടി രൂപയായും ഐടിസിയുടെ വിപണി മൂല്യം 8,338.45 കോടി രൂപ ഇടിഞ്ഞ് 5,50,821.26 കോടി രൂപയായും മാറി.
ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 8,081.38 കോടി രൂപ ഇടിഞ്ഞ് 4,78,730.70 കോടി രൂപയിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെത് 1,026.33 കോടി രൂപ കുറഞ്ഞ് 5,11,424.89 കോടി രൂപയിലും എത്തി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 962.07 കോടി രൂപ കുറഞ്ഞ് 6,65,550.83 കോടി രൂപയായി.
നേട്ടത്തിന്‍റെ കണക്കുകള്‍
ഹിന്ദുസ്ഥാൻ യുണിലിവർ 12,347.1 കോടി രൂപ കൂട്ടിച്ചേര്‍ത്ത്, വിപണി മൂല്യം 6,00,250.08 കോടി രൂപയിലെത്തിച്ചു. ഇൻഫോസിസിന്റെ മൂല്യം 6,972.87 കോടി രൂപ ഉയർന്ന് 5,76,379.26 കോടി രൂപയായും റിലയൻസ് ഇൻഡസ്ട്രീസിന്റേത് 5,886.09 കോടി രൂപ ഉയർന്ന് 17,29,764.68 കോടി രൂപയായും മാറി.
ആദ്യ 10 കമ്പനികളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടർന്നു. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നിവയാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍