image

26 Sep 2024 12:15 PM GMT

Stock Market Updates

666 പോയിന്റ് ഉയർന്ന് സെൻസെക്സ്, 26,200ൽ നിഫ്റ്റി

MyFin Desk

666 പോയിന്റ് ഉയർന്ന് സെൻസെക്സ്, 26,200ൽ നിഫ്റ്റി
X

Summary

  • തുടർച്ചയായ ആറാം ദിവസവും നേട്ടം നിലനിർത്തി നിഫ്റ്റി
  • ബ്രെൻ്റ് ക്രൂഡ് 1.80 ശതമാനം ഇടിഞ്ഞ് ബാരലിന് 72.14 ഡോളറിലെത്തി.
  • ബ്രെൻ്റ് ക്രൂഡ് 1.80 ശതമാനം ഇടിഞ്ഞ് ബാരലിന് 72.14 ഡോളറിലെത്തി.


ആഭ്യന്തര വിപണിയിൽ ഇന്നും പുതിയ റെക്കോർഡുകളായിരുന്നു. ആഗോള വിപണികളിലെ കുതിപ്പ് ആഭ്യന്തര വിപണിയിലും ദൃശ്യമായി. ഓട്ടോ, ബാങ്കിംഗ് ഓഹരികളുടെ നേട്ടം സൂചികകൾ പുതിയ ഉയരത്തിലെത്തിച്ചു.

സെൻസെക്‌സ് 666.25 പോയിൻ്റ് അഥവാ 0.78 ശതമാനം ഉയർന്ന് 85,836.12 എന്ന റെക്കോർഡ് ക്ലോസിംഗിലെത്തി. സെൻസെക്സിൽ 28 ഓഹരികൾ നേട്ടത്തിലും രണ്ടെണ്ണം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻട്രാ ഡേ-യിൽ സൂചിക 760.56 പോയിൻ്റ് അഥവാ 0.89 ശതമാനം ഉയർന്ന് 85,930.43 എന്ന റെക്കോർഡ് ഉയരത്തിലെത്തി.

തുടർച്ചയായ ആറാം ദിവസവും നേട്ടം നിലനിർത്തിയ നിഫ്റ്റി 211.90 പോയിൻ്റ് അഥവാ 0.81 ശതമാനം ഉയർന്ന് 26,216.05 എന്ന റെക്കോർഡ് ക്ലോസിംഗിലെത്തി. സൂചിക 246.75 പോയിൻ്റ് അഥവാ 0.94 ശതമാനം ഉയർന്ന് 26,250.90 എന്ന ഇൻട്രാ-ഡേ ഉയരത്തിലെത്തി.

സെൻസെക്സിൽ മാരുതി ഏകദേശം 5 ശതമാനം ഉയർന്നു. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിൻസെർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, അൾട്രാടെക് സിമൻ്റ്, ബജാജ് ഫിനാൻസ്, നെസ്‌ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ലാർസൻ ആൻഡ് ടൂബ്രോയും എൻടിപിസി ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്.

ബിഎസ്ഇ സ്മോൾക്യാപ് 0.39 ശതമാനം ഇടിഞ്ഞപ്പോൾ മിഡ്ക്യാപ് സൂചിക നേരിയ ഇടിവിൽ ക്ലോസ് ചെയ്തു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ നേട്ടം തുടരുന്നു. ബുധനാഴ്ച യുഎസ് വിപണികൾ മിക്കവാറും നഷ്ടത്തിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 973.94 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 1,778.99 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 1.80 ശതമാനം ഇടിഞ്ഞ് ബാരലിന് 72.14 ഡോളറിലെത്തി.