23 Feb 2024 5:25 AM GMT
Summary
- സെക്ടറൽ സൂചികയിൽ നിഫ്റ്റി റീൽറ്റി, ഐടി, ഫർമാ എന്നിവ മുന്നേറ്റത്തിലാണ്
- ബ്രെന്റ് ക്രൂഡ് 0.43 ശതമാനം താഴ്ന്ന് 83.32 ഡോളറിലെത്തി
- എഫ്‌പിഐ വ്യാഴാഴ്ച 1,410.05 കോടി രൂപയുടെ ഓഹരികൾ വിറ്റു
തുടക്കവ്യാപാരത്തിൽ തന്നെ നിഫ്റ്റി 22,297.50 എന്ന പുതിയ ഉയരത്തിലെത്തി, സെൻസെക്സ് 100 പോയിൻ്റും ഉയർന്നു. ഫെഡ് വൈസ് ചെയർ പ്രകടമാക്കിയ നിരക്ക് കുറയ്ക്കൽ പ്രവചനങ്ങൾ, എൻവിഡിയയുടെ ഓഹരികളിലെ കുതിച്ചുചാട്ടം, 2025 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച തുടർന്ന് 6.5 ശതമാനത്തിലെത്തുമെന്ന നിഗമനം എന്നിവ ആഭ്യന്തര വിപണിയുടെ മുന്നേറ്റത്തിനുള്ള ചില കാരണങ്ങളായി വിദഗ്ധര്‍ സൂചിപ്പിക്കുന്ന.
സെൻസെക്‌സ് 99.44 പോയിൻ്റ് അഥവാ 0.14 ശതമാനം ഉയർന്ന് 73,257.68 പോയിൻ്റിലെത്തി, നിഫ്റ്റി 18.30 പോയിൻ്റ് അഥവാ 0.08 ശതമാനം ഉയർന്ന് 22,235.75 പോയിൻ്റിലെത്തി.
നിഫ്റ്റിലെ 32 ഓഹരികൾ പച്ചയിലാണ് വ്യാപാരം നടത്തുന്നത്. സെൻസെക്സിൽ 18 ഓഹരികൾ മുന്നേറി, ടൈറ്റൻ ഒരു ശതമാനത്തിലധികം ഉയർന്നു.
നിഫ്റ്റിയിൽ ടൈറ്റാൻ കമ്പനി (1.82%), ഡോ റെഡ്ഡീസ് ലബോറട്ടറീസ് (1.37%), സിപ്ല (1.22%), എച്ഡിഎഫ്സി ലൈഫ് (1.03%), ബജാജ് ഫിൻസേർവ് (0.99%) നേട്ടത്തിലായപ്പോൾ ഭാരതി എയർടെൽ (-1.39%), ഏഷ്യൻ പൈന്റ്‌സ് (-1.31%), എൻടിപിസി (-0.77%), പവർ ഗ്രിഡ് (-0.58%), ബ്രിട്ടാനിയ ഇൻഡസ്ട്രീസ് (-0.54%) എന്നിവ ഇടിവിലാണ്.
സെക്ടറൽ സൂചികയിൽ നിഫ്റ്റി റീയൽറ്റി, ഐടി, ഫാർമാ എന്നിവ മുന്നേറ്റത്തിലാണ്. ബാങ്ക് നിഫ്റ്റി സൂചിക ചാഞ്ചാട്ടത്തിലാണ്, നേരിയ മുന്നേറ്റത്തിൽ സൂചിക 46957 പോയിന്റിൽ വ്യാപാരം തുടരുന്നു.
പ്രധാനമായും യുഎസ് ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ കോർപ്പറേഷൻ്റെ ശക്തമായ പാദഫലത്തെ തുടർന്നുള്ള ആഗോള റാലി, യുഎസ്, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലെ വിപണികളിൽ മികച്ച മുന്നേറ്റത്തിന് കാരണമായി.
വ്യാഴാഴ്ച സെൻസെക്സും നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയിലുമെത്തി.
ഏഷ്യയിൽ ജപ്പാൻ്റെ ബെഞ്ച്മാർക്ക് സൂചികയായ നിക്കെ 225 രണ്ട് ശതമാനത്തിലധികം ഉയർന്ന് വ്യപാരം തുടരുന്നു.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ്, എസ് ആൻ്റ് പി 500 സൂചികകൾ മറ്റൊരു റൗണ്ട് റെക്കോർഡുകൾ സ്ഥാപിക്കുകയും നാസ്ഡാക്ക് 2021 ന് ശേഷമുള്ള ആദ്യത്തെ റെക്കോർഡ് ക്ലോസിങ്ങിലുമെത്തി. എൻവിഡിയ കോർപ്പറേഷൻ്റെ വരുമാനം ആഗോള വിപണികളെ ഉയർത്തിയ പോസിറ്റീവ് സ്വാധീനം യുഎസ് വിപണിയെ വ്യാഴാഴ്ച ഉയരത്തിലെത്തിച്ചു.
സ്വർണം ട്രോയ് ഔൺസിന് 0.24 ശതമാനം ഉയർന്ന് 2035.55 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് 0.43 ശതമാനം താഴ്ന്ന് 83.32 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.85ൽ തുടരുന്നു.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) വ്യാഴാഴ്ച 1,410.05 കോടി രൂപയുടെ ഓഹരികൾ വിറ്റതിനാൽ അറ്റ വിൽപ്പനക്കാരായി.