30 Oct 2023 5:15 AM GMT
Summary
- വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരികള്‍ വിറ്റഴിക്കുന്നു
വിദേശ ഓഹരി നിക്ഷേപകരുടെ തുടര്‍ച്ചയായ പിന്‍വാങ്ങലും ആഗോള വിപണിയിലെ മന്ദഗതിയിലുള്ള പ്രവണതകള്‍ക്കും ഇടയില്‍ ഇന്നത്തെ ആദ്യ ഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിട്ട നിഫ്റ്റിയും സെന്‍സെക്‌സും. ഇന്ത്യന്‍ ബാഞ്ച് മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും പതിനൊന്നു മണിയോടെ നഷ്ടം തിരിച്ചുപിടിച്ച് പോസീറ്റീവായി. നിഫ്റ്റി പതിനെട്ടു പോയിന്‍റും സെന്‍സെക്സ് 61 പോയിന്‍റും മെച്ചപ്പെട്ടാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
രാവലെ 19053 പോയിന്റില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി19083 പോയിന്റ് വരെ പോയശേഷം കുത്തനെ താഴുകയായിരുുന്നു. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് 19047.25 പോയിന്റാണ്. സെന്‍സെക്‌സ് സൂചിക 63885 പോയിന്റിലാണ് ഓപ്പണ്‍ ചെയ്തത്. അതില്‍നിന്നും താഴേയ്ക്കു പോയി. വെള്ളിയാഴ്ച സെന്‍സെക്‌സ് ക്ലോസ്‌ചെയ്തത് 63782.8 പോയിന്റിലായിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, അള്‍ട്രാടെക് സിമന്റ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് തുടങ്ങിയ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടത്തിലാണ് മുന്നേറുന്നത്. ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, പവര്‍ ഗ്രിഡ്, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടൈറ്റന്‍, ആക്സിസ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.
ഏഷ്യന്‍ വിപണികളില്‍ ടോക്കിയോയും ഹോങ്കോങ്ങും നഷ്ടത്തിലാണ് മുന്നേറുന്നത്. അതേസമയം സിയോളും, ഷാങ്ഹായും നേട്ടത്തില്‍ വ്യാപാരം നടത്തുന്നു.
ബ്രെന്റ് ക്രൂഡ് 1.23 ശതമാനം ഇടിഞ്ഞ് ബാരലിന് 89.37 ഡോളറിലെത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്ഐഐകള്‍) വെള്ളിയാഴ്ച 1,500.13 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
യുഎസ് ട്രഷറി ആദായത്തിലെ കുതിച്ചുചാട്ടവും ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ ഫലമായുണ്ടായ അനിശ്ചിതാവസ്ഥയും കാരണം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഈ മാസം ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 20,300 കോടി രൂപയുടെ ഓഹരികളാണ് പിന്‍വലിച്ചിട്ടുള്ളത്.