1 Feb 2025 11:27 AM GMT
കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ആദായനികുതി ഇളവ് പാക്കേജ് പ്രഖ്യാപിച്ചിട്ടും, ബജറ്റ് ദിനത്തിലെ പ്രതേക വ്യാപാരത്തിലും സമ്മിശ്രമായി വിപണി. 2026 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 4.4 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, ഇടത്തരക്കാർക്ക് നികുതി ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട്, ഉപഭോഗത്തിൽ വലിയ വർധനവാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തുടർച്ചയായ എട്ടാമത്തെ കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ചത്.
സെൻസെക്സ് 5.39 പോയിന്റ് ഉയർന്ന് 77,505.96ലും നിഫ്റ്റി 26.25 പോയിന്റ് ഇടിഞ്ഞ് 23,482.15ലും വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സ് ഓഹരികൾ
സെൻസെക്സ് ഓഹരികളിൽ സൊമാറ്റോ , മാരുതി, ഐടിസി ഹോട്ടൽസ്, ഐടിസി, മഹീന്ദ്ര & മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ പവർ ഗ്രിഡ്, ലാർസൻ & ടൂബ്രോ, എൻടിപിസി, അൾട്രാടെക് സിമൻറ്, എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, അദാനി പോർട്ട്സ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചിക
നിഫ്റ്റി റിയൽറ്റി സൂചിക 4 ശതമാനം ഉയർന്നപ്പോൾ കൺസ്യൂമർ ഡ്യൂറബിൾസ് സൂചിക 2.6 ശതമാനവും ഓട്ടോ സൂചിക 1.7 ശതമാനം ഉയർന്നു. എഫ്എംസിജി സൂചിക 3 ശതമാനം ഉയർന്നു. അതേസമയം ക്യാപിറ്റൽ ഗുഡ്സ് , പവർ , പൊതുമേഖലാ സൂചികകൾ 2 ശതമാനം വീതം ഇടിഞ്ഞു, മെറ്റൽ , ഐടി, ഊർജ്ജം എന്നിവ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ്പ് സൂചിക 0.3 ശതമാനവും സ്മോൾക്യാപ്പ് സൂചിക 0.3 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് 13.24 ശതമാനം ഇടിഞ്ഞ് 14.10 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികൾക്ക് ഇന്ന് അവധിയായിരുന്നു. യൂറോപ്യൻ വിപണികളും അവധിയായിരുന്നു. യുഎസ് വിപണികൾക്ക് വെള്ളിയാഴ്ച നഷ്ടം നേരിട്ടു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.29 ശതമാനം ഇടിഞ്ഞ് ബാരലിന് 76.67 ഡോളറിലെത്തി.