image

22 Jan 2025 11:23 AM GMT

Stock Market Updates

'കരകയറി' ഓഹരി വിപണി; സെന്‍സെക്സ് 500 പോയിന്റ് കുതിച്ചു

MyFin Desk

കരകയറി ഓഹരി വിപണി; സെന്‍സെക്സ് 500 പോയിന്റ് കുതിച്ചു
X

ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 566.63 പോയിന്റ് അഥവാ 0.75 ശതമാനം ഉയർന്ന് 76,404.99 ൽ എത്തി. നിഫ്റ്റി 130.70 പോയിന്റ് അഥവാ 0.57 ശതമാനം ഉയർന്ന് 23,155.35 ൽ എത്തി.

സെൻസെക്സ് ഓഹരികൾ

സെൻ‌സെക്സ് ഓഹരികളിൽ, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, സൺ ഫാർമസ്യൂട്ടിക്കൽ, ബജാജ് ഫിൻ‌സെർവ്, എച്ച്‌സി‌എൽ ടെക്നോളജീസ്, ബജാജ് ഫിനാൻസ്, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ മോട്ടോഴ്‌സ്, പവർഗ്രിഡ്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൻ‌ടി‌പി‌സി, ടാറ്റ സ്റ്റീൽ, അദാനി പോർട്ട്സ് എന്നിവ നഷ്ടം നേരിട്ടു.

സെക്ടറൽ സൂചിക

നിഫ്റ്റി ഐടി സൂചികയാണ് ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയത്. സൂചിക 2 ശതമാനം ഉയർന്നു. ഫാർമ, പ്രൈവറ്റ് ബാങ്ക് സൂചികകൾ 0.5 ശതമാനം വീതവും ഉയർന്നു. അതേസമയം നിഫ്റ്റി റിയലിറ്റി സൂചികയാണ് ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത്. സൂചിക 4 ശതമാനം ഇടിഞ്ഞു. മീഡിയ, മെറ്റൽ, എനർജി, കൺസ്യൂമർ ഡ്യൂറബിൾസ്, പി‌എസ്‌യു ബാങ്ക് എന്നിവ 0.5-1.5 ശതമാനം ഇടിഞ്ഞു.

നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 1.5 ശതമാനം വീതം ഇടിഞ്ഞു. ഇന്ത്യ വിക്സ് 1.65 ശതമാനം ഇടിഞ്ഞു 16.77ൽ എത്തി.

ആഗോള വിപണികൾ

യൂറോപ്യൻ വിപണികൾ ബുധനാഴ്ച ഉയർന്ന വ്യാപാരത്തിലായിരുന്നു. ഏഷ്യൻ വിപണികളിൽ, ടോക്കിയോയും സിയോളും നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ ഹോങ്കോങ്ങും ഷാങ്ഹായും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച വാൾസ്ട്രീറ്റ് ഉയർന്ന നിലയിലായിരുന്നു വ്യാപാരം അവസാനിച്ചത്.

അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ബാരലിന് 0.49 ശതമാനം ഉയർന്ന് 79.68 യുഎസ് ഡോളറിലെത്തി.