image

15 May 2024 10:45 AM GMT

Stock Market Updates

ചാഞ്ചാട്ടത്തിനൊടുവിൽ 120 പോയിന്റ് ഇടിഞ്ഞ് സെൻസെക്സ്; 22,200 മുറുകെ പിടിച്ച് നിഫ്റ്റി

MyFin Desk

ചാഞ്ചാട്ടത്തിനൊടുവിൽ 120 പോയിന്റ് ഇടിഞ്ഞ് സെൻസെക്സ്; 22,200 മുറുകെ പിടിച്ച് നിഫ്റ്റി
X

Summary

  • അധികരിച്ച് വരുന്ന വിദേശ നിക്ഷേപകരുടെ വില്പന വിപണിയെ തളർത്തി
  • മിഡ്, സ്മോൾക്യാപ് സൂചികകൾ നേട്ടത്തോടെ അവസാനിച്ചു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 83.50 ലെത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിൽ. വിപണിയുടെ മൂന്ന് ദിവസത്തെ റാലി ഇതോടെ അവസാനിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളിലെ ഉയർന്ന വിൽപ്പന സൂചികകളെ വലച്ചു. അധികരിച്ച് വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ തളർത്തി.

സെൻസെക്സ് 117.58 പോയിൻ്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 72,987.03 ലും നിഫ്റ്റി 17.30 പോയിൻ്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 22,200.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ കോൾ ഇന്ത്യ, സിപ്ല, ഭാരത് പെട്രോളിയം, ഭാരതി എയർടെൽ, പവർ ഗ്രിഡ്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിൻ്റ്സ്, ഐഷർ മോട്ടോഴ്സ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

മിഡ്, സ്മോൾക്യാപ് സൂചികകൾ നേട്ടത്തോടെ അവസാനിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.60 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.96 ശതമാനവും ഉയർന്നു.

നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 1.4 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. നിഫ്റ്റി എഫ്എംസിജി സൂചികയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്, സൂചിക ഒരു ശതമാനം താഴ്ന്നു. നിഫ്റ്റി ഓട്ടോ 0.5 ശതമാനം നഷ്ടം നൽകി. നിഫ്റ്റി ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികകൾ 0.3 ശതമാനം വീതം ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ, ടോക്കിയോ നേട്ടം തുടർന്നപ്പോൾ ഷാങ്ഹായ് നഷ്ടത്തിലാണ് അവസാനിച്ചത്. ദക്ഷിണ കൊറിയയിലെയും ഹോങ്കോങ്ങിലെയും വിപണികൾ അവധിയെ തുടർന്ന് അടച്ചിരുന്നു. യൂറോപ്യൻ വിപണികളിൽ നേട്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. യുഎസ് വിപണികൾ ചൊവ്വാഴ്ച നേട്ടത്തോടെയാണ് അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.21 ശതമാനം ഉയർന്ന് ബാരലിന് 82.55 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.70 ശതമാനം ഉയർന്ന് 2376 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 83.50 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 4,065.52 കോടി രൂപയുടെ ഓഹരികൾ വിറ്റു.

നിലവിൽ എഫ്ഐഐകൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിക്കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് അനിശ്ചിതത്വം നീങ്ങിയാൽ അവർ വീണ്ടും വിപണിയിൽ തിരിച്ചെത്തും. ഇതിനിടയിൽ, ആഭ്യന്തര നിക്‌സ്‌പാ സ്ഥാപനങ്ങൾ (ഡിഐഐ) ഇടിവ് മുതലെടുക്കുന്നു, എഫ്ഐഐകൾ വിറ്റ ഓഹരികളിൽ നിക്ഷേപം വർധിക്കുന്നുണ്ട്.

ചൊവ്വാഴ്ച സെൻസെക്സ് 328.48 പോയിൻ്റ് അഥവാ 0.45 ശതമാനം ഉയർന്ന് 73,104.61 ലും നിഫ്റ്റി 113.80 പോയിൻ്റ് അഥവാ 0.51 ശതമാനം ഉയർന്ന് 22,217.85 ലുമാണ് ക്ലോസ് ചെയ്തത്.