image

22 Nov 2023 10:13 AM GMT

Stock Market Updates

മുന്നേറ്റം നിലനിര്‍ത്തി സെന്‍സെക്സും നിഫ്റ്റിയും

MyFin Desk

sensex and nifty maintained gains
X

Summary

  • വ്യാപാര സെഷനിന്‍റെ ഏറെ നേരവും സൂചികകള്‍ ചുവപ്പിലായിരുന്നു
  • ഏഷ്യന്‍ വിപണികള്‍ ഏറെയും ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു


ആഭ്യന്തര ഓഹരി വിപണി സൂചികകൾ തുടര്‍ച്ചയായ രണ്ടാം ദിവസവും മുകളിലേക്ക് കയറി. ആസ്‍തി ഗുണനിലവാരവുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ കുറിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ബാങ്കുകള്‍ക്കും എന്‍ബിഎഫ്‍സികള്‍ക്കും മുന്നറിയിപ്പ് നല്‍കിയതോടെ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ സെഷനിലെ ഏറെ നേരവും ചുവപ്പിലായിരുന്നു, എന്നാൽ അവസാന മണിക്കൂറുകളില്‍ നേട്ടത്തിലേക്ക് തിരികെ കയറി.ആഗോള തലത്തിലെ സമ്മിശ്ര സൂചനകളും നിക്ഷേപക വികാരത്തെ മയപ്പെടുത്തി.

നിഫ്റ്റി 30 പോയിന്റ് അഥവാ 0.15 ശതമാനം നേട്ടത്തിൽ 19,812.95ലും സെൻസെക്സ് 92 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 66,023.18ലും ക്ലോസ് ചെയ്തു.

എൻടിപിസി, പവർ ഗ്രിഡ്, ഇന്‍ഫോസിസ്, ടൈറ്റന്‍, ടെക് മഹീന്ദ്ര എന്നിവ സെൻസെക്‌സില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു, ഇൻഡസ്ഇൻഡ് ബാങ്ക് 2.12% ഇടിഞ്ഞു. കൊട്ടക് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി സുസുക്കി എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് പ്രധാന ഓഹരികള്‍.

ഏഷ്യൻ വിപണികളിൽ ടോക്കിയോ പച്ച നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ചൊവ്വാഴ്ച 455.59 കോടി രൂപയുടെ ഇക്വിറ്റി ഓഫ്‌ലോഡ് ചെയ്തതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 275.62 പോയിന്റ് അഥവാ 0.42 ശതമാനം ഉയർന്ന് 65,930.77 എന്ന നിലയിലെത്തി. നിഫ്റ്റി 89.40 പോയിന്റ് അഥവാ 0.45 ശതമാനം ഉയർന്ന് 19,783.40 ലെത്തി.