image

5 Jun 2024 5:15 AM GMT

Stock Market Updates

വിപണിക്ക് ഇന്ന് ആശ്വാസം; നേട്ടത്തിലെത്തി സൂചികകൾ

MyFin Desk

വിപണിക്ക് ഇന്ന് ആശ്വാസം; നേട്ടത്തിലെത്തി സൂചികകൾ
X

Summary

  • ബിഎസ്ഇ മിഡ്ക്യാപ് 0.8 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 1.5 ശതമാനവും ഇടിഞ്ഞു
  • അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 17 ശതമാനം ഇടിഞ്ഞ് 22.3 ലെത്തി
  • ബ്രെൻ്റ് ക്രൂഡ് 0.04 ശതമാനം ഇടിഞ്ഞ് ബാരലിന് 77.49 ഡോളറിലെത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. വോട്ടെണ്ണൽ ദിവസമായ ഇന്നലെ വമ്പൻ നഷ്ടമാണ് അഭ്യന്തര വിപണിയിലുണ്ടായത്. സെൻസെക്സ് 948.83 പോയിൻ്റ് ഉയർന്ന് 73,027.88 ലും നിഫ്റ്റി 247.1 പോയിൻ്റ് ഉയർന്ന് 22,131.60 ലുമാണ് വ്യാപാരം ആരംഭിച്ചത്. എഫ്എംസിജി, ഐടി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ പവർ, കൺസ്ട്രക്ഷൻ ഓഹരികൾ വിൽപ്പന സമ്മർദ്ദത്തിലാണ്.

നിഫ്റ്റിയിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎൽ, ഐടിസി എന്നിവ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചപ്പോൾ എൻടിപിസി, ഹിൻഡാൽകോ, എൽ ആൻഡ് ടി എന്നീ ഓഹരികൾ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് 0.8 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 1.5 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി, ഐടി, മീഡിയ, ഫാർമ, പ്രൈവറ്റ് ബാങ്ക്, ഹെൽത്ത് കെയർ സൂചികകൾ നേട്ടത്തിലാണ്. നിഫ്റ്റി പിഎസ്‌യു ബാങ്ക്, മെറ്റൽ, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ്, ബാങ്ക്, ഓട്ടോ, ഫിനാൻഷ്യൽ സർവീസസ് സൂചികകൾ നഷ്ടത്തിലാണ്.

അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 17 ശതമാനം ഇടിഞ്ഞ് 22.3 ലെത്തി.

ഏഷ്യൻ വിപണികളിൽ സിയോളും ഹോങ്കോങ്ങും നേട്ടത്തോടെ വ്യാപാരം തുടരുമ്പോൾ ടോക്കിയോയും ഷാങ്ഹായും ഇടിവിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.04 ശതമാനം ഇടിഞ്ഞ് ബാരലിന് 77.49 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 12,436.22 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഉയർന്ന് 83.44 ലെത്തി.

ചൊവ്വാഴ്ച സെൻസെക്‌സ് 4,389.73 പോയിൻ്റ് അഥവാ 5.74 ശതമാനം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന ലെവലായ 72,079.05ൽ എത്തി. നിഫ്റ്റി 1,379.40 പോയിൻറ് അഥവാ 5.93 ശതമാനം ഇടിഞ്ഞ് 21,884.50 ലുമാണ് ക്ലോസ് ചെയ്തത്.