image

9 Jan 2024 4:32 AM GMT

Stock Market Updates

തുടക്ക വ്യാപാരത്തില്‍ മുന്നേറി സെന്‍‌സെക്സും നിഫ്റ്റിയും

MyFin Desk

sensex and nifty advanced in early trade
X

Summary

  • നിഫ്റ്റി മീഡിയയില്‍ കനത്ത ഇടിവ്
  • 1 ശതമാനത്തിനു മുകളില്‍ കയറി ഐടി
  • ആഗോള വിപണികളില്‍ പൊസിറ്റിവ് ട്രെന്‍ഡ്


ആഗോള വിപണികളില്‍ നിന്നുള്ള ശുഭസൂചനകളെ ഏറ്റെടുത്തുകൊണ്ട് ആഭ്യന്തര ബെഞ്ച്മാര്‍ക്ക് ഓഹരി സൂചികകള്‍ ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ മുന്നേറി. സെൻസെക്‌സ് 493.4 പോയിന്റ് ഉയർന്ന് 71,848.62ൽ എത്തി. നിഫ്റ്റി 160.65 പോയിന്റ് ഉയർന്ന് 21,673.65 ൽ എത്തി. പിന്നീട് നേട്ടം കുറഞ്ഞെങ്കിലും സൂചികകള്‍ പച്ചയില്‍ തന്നെ തുടരുകയാണ്. നിഫ്റ്റിയില്‍ മീഡിയ ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി മീഡിയ 3 ശതമാനത്തിലധികം ഇടിവിലാണ്. സീ-സോണി ലയനത്തില്‍ നിന്ന് സോണി പിന്‍മാറിയേക്കും എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സീ ഒഹരികള്‍ 10 ശതമാനത്തോളം ഇടിഞ്ഞു. നിഫ്റ്റി ഐടി 1 ശതമാനത്തിലധികം കയറി.

അദാനി പോര്‍ട്‍സ്, ബജാജാ ഓട്ടോ, വിപ്രൊ, എച്ച്സിഎല്‍ ടെക്, അദാനി എന്‍റര്‍പ്രൈസസ്, എല്‍ടി എന്നിവ നിഫ്റ്റിയില്‍ മികച്ച നേട്ടം രേഖപ്പെടുത്തുന്നു. യുപിഎല്‍, ബ്രിട്ടാനിയ, എച്ച്‍ഡിഎഫ്‍സി ലെഫ്, മാരുതി, എഷര്‍ മോട്ടോര്‍സ്, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലാണ്. സെന്‍സെക്സില്‍ എച്ച്സിഎല്‍ ടെക്, വിപ്രൊ, ടെക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ്, എല്‍ടി എന്നിവ മികച്ച നേട്ടത്തിലാണ്. മാരുതി, നെസ്‍ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുനിലിവര്‍, ഏഷ്യന്‍ പെയിന്‍റ്സ്, പവര്‍ഗ്രിഡ് എന്നിവ ഇടിവ് രേഖപ്പെടുത്തി.

"ലോംഗ് പൊസിഷനുകൾ ക്രമാനുഗതമായി കുറയുകയും ഷോർട്ട് പൊസിഷനുകൾ വർദ്ധിക്കുകയും ചെയ്യുന്നു. നിലവിലെ ഉയർന്ന മൂല്യനിർണ്ണയങ്ങൾ നിലനിർത്താൻ ബുദ്ധിമുട്ടാണെന്നും ചില ട്രിഗറുകൾ മൂർച്ചയുള്ള തിരുത്തലുകളിലേക്ക് നയിച്ചേക്കാമെന്നും ഉള്ള വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഷോര്‍ട്ട് ബിൽഡ് അപ്പ്. ആഗോള സൂചനകൾ വീണ്ടും പോസിറ്റിവ് ആയതിനാല്‍ ഇത് കണക്കുകൂട്ടലുകള്‍ ശരിയായേക്കില്ല. യുഎസ് വിപണിയിലെ മുന്നേറ്റത്തിൽ നിന്ന് വിപണികള്‍ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതായി കാണുന്നു. ആഭ്യന്തര സൂചനകളും നല്ലതാണ്യ ബൈ ഓൺ ഡിപ്‌സ് സ്ട്രാറ്റജി വീണ്ടും ചില ഷോർട്ട് കവറിംഗിലേക്ക് നയിച്ചേക്കാം," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.

മൂന്ന് പ്രമുഖ യുഎസ് വിപണികളും തിങ്കളാഴ്ച വ്യാപാരം നേട്ടത്തിലാണ് അവസാനിപ്പിച്ചിട്ടുള്ളത്. പ്രമുഖ ഏഷ്യന്‍ വിപണികളില്‍ ചൊവ്വാഴ്ചത്തെ വ്യാപാരം നേട്ടത്തില്‍ പുരോഗമിക്കുന്നു.