19 Jan 2024 10:06 AM GMT
Summary
- ഓയില്‍-ഗ്യാസ് മേഖലയാണ് വലിയ മുന്നേറ്റം രേഖപ്പെടുത്തിയത്
- മെറ്റല്‍ സൂചികയ്ക്ക് വലിയ ഇടിവ്
- ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് സമ്മിശ്ര തലത്തില്‍
തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ ആഭ്യന്തര ബെഞ്ച് മാർക്ക് സൂചികകള്‍ ഇന്ന് നേട്ടത്തിലേക്ക് തിരികെയെത്തി. ആഗോള വിപണികളില്‍ നിന്നുള്ള ശുഭ സൂചനകളും വിപണിയിലെ പൊസിറ്റിവ് വികാരത്തെ നയിച്ചു. സെന്‍സെക്സ് 496.37 പോയിന്‍റ് അഥവാ 0.70 ശതമാനം കയറി 71,683.23ല്‍ എത്തി. നിഫ്റ്റി 160.15 പോയിന്‍റ് അഥവാ 0.75 ശതമാനം നേട്ടത്തോടെ 21,622.40ല്‍ എത്തി.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.52 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 1.09 ശതമാനവും കയറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.69 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 1.06 ശതമാനവും നേട്ടമുണ്ടാക്കി
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ ഓയില്‍-ഗ്യാസ് മേഖലയാണ് വലിയ മുന്നേറ്റം രേഖപ്പെടുത്തിയത്, 1.70 ശതമാനം. മെറ്റല്‍, പൊതുമേഖലാ ബാങ്ക്, എഫ്എംസിജി, ഓട്ടോ തുടങ്ങിയ മേഖലകളും 1 ശതമാനത്തിനു മുകളിലുള്ള നേട്ടം സ്വന്തമാക്കി. മീഡിയ, സ്വകാര്യ ബാങ്ക് എന്നിവയുടെ സൂചികകള്‍ ഇടിവിലാണ്.
ഇന്ന് നിഫ്റ്റി 50-യില്‍ ഒഎൻജിസി (3.55%), ഭാരതി എയർടെൽ (3.31%), എൻടിപിസി (3.19%), ടെക് മഹീന്ദ്ര (2.62%), എസ്ബിഐ ലൈഫ് (2.57%) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ഇൻഡസ്ഇൻഡ് ബാങ്ക് (3.25%), എച്ച്ഡിഎഫ്‍സി ബാങ്ക് (0.92%), കൊട്ടക്ബാങ്ക് (0.76 %),ഡിവിസ്‍ലാബ് (0.12%), എസ്ബിഐ (0.09%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ ഭാരതി എയർടെൽ (3.52 %), എൻടിപിസി (3.04 %), ടെക് മഹീന്ദ്ര (2.56 %), ടാറ്റ സ്‍റ്റീൽ (2.40 %), മഹിന്ദ്ര & മഹീന്ദ്ര (2.38 %) എന്നിവ മികച്ച നേട്ടം കൊയ്തു. ഇൻഡസ്ഇൻഡ് ബാങ്ക് (3.24 %), എച്ച്ഡിഎഫ്‍സി ബാങ്ക് (1.08 %), കൊട്ടക്ബാങ്ക് (0.66 %), എസ്ബിഐ (0.10 %) എന്നിവ ഇടിവ് രേഖപ്പെടുത്തി
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് സമ്മിശ്ര തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ചൈനയുടെ ഷാങ്ഹായ് എന്നിവ ഇടിവ് രേഖപ്പെടുത്തി. അതേസമയം ജപ്പാന്‍റെ നിക്കി, ഓസ്ട്രേലിയ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പി, തായ്വാന്‍ എസ്‍വി എന്നിവ നേട്ടത്തിലാണ്. ഇന്നലെ സെന്‍സെക്സ് 313.90 പോയിന്‍റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 71,186.86ല്‍ എത്തി. നിഫ്റ്റി 109.70 പോയിന്‍റ് അഥവാ 0.51 ശതമാനം ഇടിഞ്ഞ് 21,462.25ല്‍ എത്തി.